കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തന ഫണ്ട് സമാഹരണമായ ദോത്തി ചലഞ്ച് കാമ്പയിനില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വെച്ച വിവിധ ഘടകങ്ങളെ ആദരിക്കുന്ന ടോപ്പേഴ്‌സ് ഗാദറിംഗ് എന്ന പരിപാടി ഇന്ന് മലപ്പുറത്ത് വെച്ച് നടക്കും. ദോത്തി ചലഞ്ചില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത് ആദ്യ അഞ്ചില്‍ സ്ഥാനംപിടിച്ച വിവിധ ഘടകങ്ങളുടെ ഭാരവാഹികള്‍ ആണ് പരിപാടിയില്‍ പങ്കെടുക്കുക.
മുണ്ട്പറമ്പ് ബൈപ്പാസില്‍ ചന്ദ്രിക ഓഫീസിന് സമീപമുള്ള ഹോട്ടല്‍ വുഡ്‌ബൈന്‍ ഫോളിയേജില്‍ നടക്കുന്ന ചടങ്ങ് ഉച്ചതിരിഞ്ഞ് 2.30ന് ആരംഭിച്ച് വൈകീട്ട് 5മണി വരെ തുടരും. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം തുടങ്ങി പ്രമുഖ നേതാക്കള്‍ സംബന്ധിക്കുമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു.