kerala

മുസ്‌ലിം യൂത്ത് ലീഗ് മഹാറാലി; ആവേശമായി യൂത്ത് വാക്ക്

By webdesk14

January 20, 2024

കോഴിക്കോട് : മുസ്‌ലിം യൂത്ത് ലീഗ് മഹാറാലിയുടെ പ്രചരണമായി കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം യൂത്ത് ലീഗ് നടത്തിയ യൂത്ത് വാക്ക് ആവേശമായി. രാവിലെ സൗത്ത് ബീച്ചിൽ നിന്നും ആരംഭിച്ച് പൊതുസമ്മേളന വേദിക്ക് സമീപമാണ് യൂത്ത് വാക്ക് അവസാനിച്ചത്. നിരവധി പ്രവർത്തകർ മഹാറാലിയുടെ ലോഗോ പതിച്ച ടീ ഷർട്ട ണിഞ്ഞാണ് നേതാക്കളോടൊപ്പം പങ്കെടുത്തത്.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറർ പി ഇസ്മായിൽ, സംസ്ഥാന ഭാരവാഹികളായ ഫൈസൽ ബാഫഖി തങ്ങൾ, അഷ്റഫ് എടനീർ, സി.കെ  മുഹമ്മദലി, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ, മിസ്ഹബ് കീഴരിയൂർ, മൊയ്തീൻകോയ, എൻ. സി അബൂബക്കർ, അഡ്വ. എ. വി അൻവർ, ഷഫീഖ് അരക്കിണർ, എ. സിജിത്ത് ഖാൻ, പി സക്കീർ ,അർഷുൽ അഹമ്മദ്, മൻസൂർ മാങ്കാവ്, സിറാജ് കിണാശ്ശേരി, ഇർശാദ് മനു, കോയ മോൻ പള്ളിക്കണ്ടി, എൻ സി സമീർ ,യൂനുസ് കോതി, കോയ മോൻ പുതിയ പാലം, നാസർ ചക്കുംകടവ് ,സിറാജ്കപ്പക്കൽ, അഫ് ലു പട്ടോത്ത് പങ്കെടുത്തു.