kerala

മുസ്‌ലിം യൂത്ത് ലീഗ് സോഷ്യൽ സെക്യൂരിറ്റി സ്കീം അംഗത്വം പുതുക്കൽ ആരംഭിച്ചു

By webdesk18

April 05, 2025

കോഴിക്കോട് : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ കീഴിലുള്ള സോഷ്യൽ സെക്യൂരിറ്റി സ്കീമിൻ്റെ അംഗത്വ പുതുക്കൽ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അംഗത്വം പുതുക്കി നിർവ്വഹിച്ചു. നാലാം വർഷത്തിലേക്ക് കടക്കുന്ന സോഷ്യൽ സെക്യൂരിറ്റി സ്കീമിലൂടെ ഇതിനകം നിരവധി പേർക്ക് സഹായങ്ങൾ നൽകാൻ സാധിച്ചിട്ടുണ്ട്. സേവന പാതയിൽ കർമ്മ നിരതരാവുന്ന അംഗങ്ങൾക്ക് യൂത്ത് ലീഗ് നൽകുന്ന ഈ കരുതൽ ഒരു വലിയ പ്രചോദനമാണ്. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലും വളരെ ശാസ്ത്രീയമായി സംവിധാനിച്ച പദ്ധതിയുടെ നാലാം ഘട്ടത്തിൽ ഏപ്രിൽ 30 വരെയാണ് അംഗത്വം പുതുക്കാനുള്ള കാലാവധി നിശ്ചയിച്ചിട്ടുള്ളത്. ഇതിനായി തയ്യാറാക്കിയ ആപ്പ് വഴി പൂർണ്ണമായും ഓൺലൈനിൽ ആണ് അംഗത്വം പുതുക്കേണ്ടത്. നേരത്തേ സേവന-സന്നദ്ധ പ്രവർത്തകരായ വൈറ്റ് ഗാർഡ് അംഗങ്ങളെ ഉൾക്കൊള്ളിച്ച് തുടങ്ങിയ സെക്യൂരിറ്റി സ്കീമിൽ ഇപ്പോൾ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന, ജില്ല, മണ്ഡലം പ്രവർത്തക സമിതി അംഗങ്ങൾ, പഞ്ചായത്ത് ഭാരവാഹികൾ, ശാഖാ പ്രസിഡണ്ട് – ജനറൽ സെക്രട്ടറിമാർക്കും അംഗത്വം എടുക്കുകയും പുതുക്കുകയും ചെയ്യാവുന്നതാണ്.

പാണക്കാട് നടന്ന ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുജീബ് കാടേരി, സംസ്ഥാന വൈസ് പ്രസിഡന്റും വൈറ്റ് ഗാർഡ് സംസ്ഥാന കോർഡിനേറ്ററുമായ ഫൈസൽ ബാഫഖി തങ്ങൾ, സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ, ദേശീയ വൈസ് പ്രസിഡന്റ്‌ ഷിബു മീരാൻ, വൈറ്റ് ഗാർഡ് സംസ്ഥാന ക്യാപ്റ്റൻ സിറാജ് പറമ്പിൽ എന്നിവർ സന്നിഹിതരായി.