kerala

മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പുറത്തിറങ്ങി

By webdesk13

February 07, 2023

മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. കഴിഞ്ഞ മാസം 23നാണ് ഫിറോസിനെ കള്ളക്കേസ് ചുമത്തി തിരുവനന്തപുരം കണ്‍ടോന്‍ മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.

തിരുവനന്തപുരത്ത് ജനുവരി 18 ന് നടത്തിയ സേവ് കേരള മാര്‍ച്ചിന്റെ പേരിലായിരുന്നു അറസ്റ്റും റിമാന്‍ഡും. ഫിറോസിന് ഗംഭീര സ്വീകരണമൊരുക്കാനാണ് യൂത്ത് ലീഗ് തീരുമാനം. സമരം പൂര്‍വാധികം ശക്തമായി തുടരുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചു