മലപ്പുറം നിയോജക മണ്ഡലം മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി മണ്ഡലത്തില്‍ യുവ സഭകള്‍ സംഘടിപ്പിക്കും. സംഘടനാ ഭാരവാഹികളില്‍ നവോന്‍മേഷത്തിനും ക്രിയാശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉപകരിക്കുമാറ് ആദ്യം പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളിലാണ് യുവ സഭകള്‍ ഡിസൈന്‍ ചെയ്യുക.നാടിന്‍റെ പുരോഗമന പ്രവര്‍ത്തനത്തില്‍ ഇടപെടുന്നതിനും ലഹരിയടക്കമുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ നേരിടുന്നതിനും യുവതയെ സര്‍ഗ്ഗാത്മക മേഖലകളിലേക്ക് ആകര്‍ഷിപ്പിക്കുന്നതിനടക്കം ആശയങ്ങള്‍ യുവ സഭയില്‍ ചര്‍ച്ചക്ക് വെക്കും.
നാടിനും വീടിനും രാജ്യത്തിനും പ്രതീക്ഷയായ യുവതയെ സര്‍ക്കാരിന്‍റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിന് ഉപയോഗപ്പെടുത്തും. സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ പ്രദേശങ്ങളിലും നേതൃത്വം നല്‍കുവാന്‍ യൂത്ത് ലീഗുകാരെ സജ്ജരാക്കുന്നതിന് പ്രത്യേക പദ്ധതികള്‍ക്ക് യുവ സഭ രൂപം നല്‍കും. യുവ സഭയുടെ ഉദ്ഘാടനം ആനക്കയം പഞ്ചായത്തില്‍ ജൂലൈ 16 വ്യാഴം നടക്കും. മുസ് ലിം ലീഗ് മലപ്പുറം നിയോജക മണ്ഡലം ട്രഷററും മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പറുമായ കെവി മുഹമ്മദലി എന്ന കുഞ്ഞാന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്‍റ് സിദ്ദീഖ് മാസ്റ്റര്‍ ജനറല്‍ സെക്രട്ടറി വിവി നാസര്‍ സംബന്ധിക്കും.