india

മതേതര ഇന്ത്യയുടെ ചരിത്രനിമിഷം ഇന്ന്

By webdesk15

March 10, 2023

കെ.പി ജലീൽ

ചെന്നൈ

ഇന്ത്യൻ മതേതരത്വം വെല്ലുവിളി നേരിടുമ്പോൾ അരുതെന്ന് പറയാനും തടയിടാനും ഒരു പ്രസ്ഥാനം റെഡിയെന്ന് വിളിച്ചുപറയുകയാണ്. ചെന്നൈയിൽ ഇന്ന് നടക്കുന്ന മുസ് ലിം ലീഗ് ചരിത്ര റാലി രാജ്യത്തിൻ്റെ ഭാവിഭാഗധേയം നിർണയിക്കും. മതേതര ചേരിയിലെ കരുത്തനായ എം.കെ സ്റ്റാലിൻ ആ യാഗാശ്വത്തെ തെളിക്കാൻ കൂടെയുണ്ടാകുമെന്ന് ഇന്ന് നേരിൽ പറയും. ചെന്നൈ കൊട്ടിവക്കം മൈതാനിയിലെ ജനലക്ഷങ്ങൾ അതിന് അടിവര ചാർത്തും. 1948 ൽ രൂപം കൊണ്ട ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗിൻ്റെ ചരിത്ര പന്ഥാവിലെ നിർണായക ശിലയാണ് ഇവിടെ പാകാൻ പോകുന്നത്.

വൈകീട് 6 ന് നടക്കുന്ന മഹാറാലിയും സമ്മേളനവും ഇന്ത്യയും ലോകവും കാതോർക്കുകയാണ്. അതിനിനി മണിക്കൂറുകൾ മാത്രം.