Connect with us

kerala

‘മമതയെ കണ്ട് പഠിക്കണം’; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പി.വി. അന്‍വര്‍

ബംഗാളിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ക്കെതിരെ സുപ്രീം കോടതിയില്‍ നേരിട്ട് എത്തി വാദിച്ച മമതാ ബാനര്‍ജിയെ കണ്ട് പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് പി.വി. അന്‍വര്‍.

Published

on

ബംഗാളിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ക്കെതിരെ സുപ്രീം കോടതിയില്‍ നേരിട്ട് എത്തി വാദിച്ച മമതാ ബാനര്‍ജിയെ കണ്ട് പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് പി.വി. അന്‍വര്‍. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി അഭിഭാഷകയുടെ ഗൗണണിഞ്ഞ് മമത നേരിട്ട് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍, കേരള മുഖ്യമന്ത്രി എസ്.ഐ.ആര്‍ നടപടികള്‍ക്കായി കേരളത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിടുകയാണെന്ന് അന്‍വര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.

ജനങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന മമതയില്‍ നിന്ന് പിണറായി ഇനിയും ഒരുപാട് പഠിക്കാനുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ നിയമസഭകളിലും തെരുവുകളിലും പ്രതിഷേധിക്കുമ്പോള്‍ കേരളം നിസ്സംഗത പാലിക്കുന്നു. എസ്.ഐ.ആര്‍ വിരുദ്ധ പോരാട്ടത്തിന് പുതിയ ഊര്‍ജ്ജവും കരുത്തുമാണ് മമതാ ബാനര്‍ജി നല്‍കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു.

ഇന്ന് രാവിലെ പത്തേകാലോടെയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സുപ്രീം കോടതിയില്‍ എത്തിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ വോട്ടര്‍ പട്ടിക സമഗ്ര പരിഷ്‌കരണത്തിനെതിരെ മമത നേരിട്ട് വാദിച്ചു. ബംഗാളിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യം വെക്കുകയാണെന്നും, കമ്മീഷന്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ‘പച്ചക്കള്ളം’ ആണെന്നും മമത കോടതിയില്‍ പറഞ്ഞു. ഇത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഹര്‍ജിയാണെന്നും മമത വ്യക്തമാക്കി.

പി.വി. അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നമുക്കുമുണ്ട് ഒരു മുഖ്യമന്ത്രി.
എസ്.ഐ.ആര്‍ നടപടികള്‍ക്കായി കേരളത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട
”നമ്മുടെ മുഖ്യമന്ത്രി’
രാജ്യത്തെ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ എസ്.ഐ.ആറിനെതിരെ തങ്ങളുടെ നിയമനിര്‍മ്മാണ സഭകളിലും രാജ്യത്തെ തെരുവുകളിലും ഒരുപോലെ പ്രതിഷേധത്തിന്റെ വിവിധ മാതൃകകള്‍ തീര്‍ക്കുമ്പോള്‍, വേറിട്ട രീതിയില്‍ അതിന് കരുത്തും ഊര്‍ജ്ജവുമായി മാറുകയാണ് ബംഗാള്‍ മുഖ്യമന്ത്രി ശ്രീമതി മമത ബാനര്‍ജി.
രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി അഭിഭാഷകയുടെ ഗൗണണിഞ്ഞ് ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി സുപ്രീംകോടതിയില്‍ നേരിട്ട് എത്തിയിട്ടുണ്ടെങ്കില്‍ നമ്മുടെ മുഖ്യമന്ത്രിക്ക് ഇനിയും ഒത്തിരി പഠിക്കാനുണ്ട്.
??പിവി അന്‍വര്‍

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയുടെ ജാമ്യപേക്ഷ ഈ മാസം ആറിലേക്ക് മാറ്റി

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യമില്ല.

Published

on

By

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യമില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ആറിലേക്ക് മാറ്റി. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനാല്‍ ഇന്ന് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതേ സമയം ഷിംജിതക്ക് വേണ്ടിയുള്ള പോലീസ് കസ്റ്റഡി അപേക്ഷ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കും.

ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസില്‍ വെച്ച് തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. ദീപക്കിന്റെമരണത്തില്‍ കുടുംബം നല്‍കിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക്ക് ജീവനൊടുക്കാന്‍ കാരണം ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നായിരുന്നു കുടുംബത്തിന്റെ പരാതി.

Continue Reading

kerala

‘എല്ലാ അന്വേഷണവും മരവിച്ചു, പ്രതികളെല്ലാം പുറത്തുവരുന്നു’ -എസ്‌ഐടിയ്‌ക്കെതിരെ രമേശ് ചെന്നിത്തല

വന്‍ പ്രതികളെ രക്ഷപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Published

on

By

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടിയ്‌ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണ്ണക്കൊള്ളയില്‍ എല്ലാ അന്വേഷണവും മരവിച്ചു. തൊണ്ടി മുതല്‍ ഇതുവരെ കണ്ടെത്തിയില്ല. എല്ലാ പ്രതികളും പുറത്തുവരുന്നുയെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
എസ്‌ഐടിയുടെ ആത്മാര്‍ഥത ചോദ്യം ചെയ്യേണ്ടിവരും. കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. വന്‍ പ്രതികളെ രക്ഷപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദത്തിന് എസ്‌ഐടി വഴങ്ങുകയാണ്. കടകംപള്ളിക്കെതിരെ എന്തുകൊണ്ടാണ് നിയമ നടപടിയെടുക്കാത്തത്? അദ്ദേഹം പറഞ്ഞു.

Continue Reading

kerala

‘ജനാധിപത്യം സംരക്ഷിക്കാനാണ് തന്റെ പോരാട്ടം, ജനങ്ങള്‍ക്ക് വേണ്ടിയാണ് കോടതിയില്‍ വന്നത്’ -മമത ബാനര്‍ജി

എന്തുകൊണ്ട് അസമില്‍ എസ്‌ഐആര്‍ ഇല്ല. തിരഞ്ഞെടുപ്പിനെ മുന്നില്‍കണ്ട് ബംഗാളിനെ ലക്ഷ്യം വയ്ക്കുന്നു.

Published

on

By

പശ്ചിമ ബംഗാളിലെ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത പുതിയ ഹര്‍ജി വാദിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ട് ഹാജരായി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുല്‍ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ‘ജനാധിപത്യം സംരക്ഷിക്കാനാണ് തന്റെ പോരാട്ടം, ജനങ്ങള്‍ക്ക് വേണ്ടിയാണ് കോടതിയില്‍ വന്നതെന്ന് സുപ്രീം കോടതിയില്‍ ശക്തമായി മമത വാദിച്ചു. വാദം ഇന്നത്തേക്ക് അവസാനിച്ചു.

ജനങ്ങള്‍ വീടുകളില്‍ ഇല്ലാത്ത സമയം നോക്കിയാണ് എസ്‌ഐആര്‍ നോട്ടീസ് നല്‍കിയത്. 100 ലധികം പേരാണ് എസ് ഐ ആറിനെതുടര്‍ന്ന് മരണപ്പെട്ടത്. എന്തുകൊണ്ട് അസമില്‍ എസ്‌ഐആര്‍ ഇല്ല. തിരഞ്ഞെടുപ്പിനെ മുന്നില്‍കണ്ട് ബംഗാളിനെ ലക്ഷ്യം വയ്ക്കുന്നു. ആധാര്‍ കാര്‍ഡ് രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അത് അംഗീകരിക്കുന്നില്ലെന്നും മമത വ്യക്തമാക്കി.

ഇലക്ഷന്‍ കമ്മിഷനില്‍ നിന്ന് നീതി ലഭിക്കുന്നില്ല. കമ്മീഷന് നിരവധി തവണ കത്തയച്ചിട്ടും മറുപടി ലഭിക്കുന്നില്ല. പാര്‍ട്ടിക്ക് വേണ്ടി അല്ല ജനങ്ങള്‍ക്ക് വേണ്ടി ആണ് കോടതിയില്‍ വന്നത് എന്നും മമത ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബംഗാളിനെ മാത്രം കമ്മീഷന്‍ ലക്ഷ്യം വയ്ക്കുന്നു. ബംഗാള്‍ സര്‍ക്കാരിന്റെ രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വരെയാണ് നിരീക്ഷകരായി നിയോഗിച്ചിരിക്കുന്നത് എന്നും മമത ചൂണ്ടിക്കാട്ടി.

ആവശ്യമായ ജീവനക്കാരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകര്‍ പറയുന്നത് പച്ചക്കള്ളം.തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ട ജീവനക്കാരെ നല്‍കിയിട്ടുണ്ട് എന്നും മമത മറുപടി നല്‍കി. കേസില്‍ തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കും എന്ന് സുപ്രിം കോടതി അറിയിച്ചു.

Continue Reading

Trending