kerala

തടവുകാരെ കൊണ്ട് ജയില്‍ ഉദ്യോഗസ്ഥന്റെ കാര്‍ കഴുകിക്കുന്ന ദൃശ്യം പുറത്ത്

By web desk 1

January 05, 2021

മൂവാറ്റുപുഴ: ജയിലില്‍ തടവുകാരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നതിന്റെ ദൃശ്യം പുറത്തായി. മൂവാറ്റുപുഴ സബ്ജയിലിലെ തടവുകാരെ കൊണ്ട് ജയില്‍ സൂപ്രണ്ടിന്റെ സ്വകാര്യ വാഹനം കഴുകിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ദൃശ്യം പുറത്തുവന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് വിചാരണ തടവുകാരെ ഉദ്യോഗസ്ഥരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതെന്ന് ആരോപണമുയര്‍ന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇങ്ങനെയൊരു സംഭവം മൂവാറ്റുപുഴ ജയിലില്‍ നടന്നിട്ടില്ലെന്നും ജയില്‍ അധികൃതര്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് രണ്ട് തടവു പുള്ളികളെ വിയ്യൂര്‍ സബ്ജയിലിലേക്ക് മാറ്റി.