kerala

വാളയാറിലും റോബിൻ ബസ് തടഞ്ഞ് എം.വി.ഡി പരിശോധന

By webdesk14

December 26, 2023

റോബിൻ ബസ് മൂന്നാമതും തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്. യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ച ശേഷം വിട്ടയച്ചു. നേരത്തെ മൈലപ്രയിലും ആനക്കാടും ബസ് തടഞ്ഞിരുന്നു. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് ബസ് പുറപ്പെട്ടത് ഇന്ന് പുലർച്ചെയാണ്. പുലർച്ചെ അഞ്ചിന് പത്തനംതിട്ടയിൽനിന്ന് പുറപ്പെട്ട ബസ്, രണ്ടു കിലോമീറ്റർ പിന്നിട്ട് മൈലപ്രയിൽ എത്തിയപ്പോൾ മോട്ടർ വാഹന വകുപ്പ് വീണ്ടും പരിശോധനയ്ക്കായി തടഞ്ഞു.

മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ തന്നെയാണോ ബസില്‍ യാത്ര ചെയ്യുന്നതെന്ന് നോക്കാനായിരുന്നു പരിശോധന. വഴിയില്‍ നിന്ന് ആരെങ്കിലും കയറിയെങ്കില്‍ അത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തുടര്‍ന്ന് യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ച ശേഷം വിട്ടയയ്ക്കുകയായിരുന്നു