M V Govindan during a press meet in Thiruvananthapuram. Photo: Manorama

kerala

കരുവന്നൂർ തട്ടിപ്പ് :സിപിഎം നേതാക്കൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

By webdesk15

September 23, 2023

സിപിഎം നേതൃത്വത്തിലുള്ള തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിലെ 500 കോടി രൂപയുടെ വായ്പ തട്ടിപ്പ് കളങ്കമാ ണെന്നും എന്നാൽ ഇതിനെ ഒറ്റക്കെട്ടായി പാർട്ടി ചേർക്കണമെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ .ഇന്ന് സിപിഎം ജില്ലാ കമ്മിറ്റിയിൽ നടത്തിയ പ്രസംഗത്തിലാണ് പാർട്ടിയെ പ്രതിരോധിക്കേണ്ട ആവശ്യകത ഗോവിന്ദൻ പറഞ്ഞത് .ഇക്കാര്യത്തിൽ മുതിർന്ന നേതാക്കൾക്ക് വീഴ്ച പറ്റിയിട്ടുണ്ട് .എന്നാലും ഇപ്പോൾ ആരോപണങ്ങൾക്ക് വഴങ്ങിക്കൊടുത്താൽ ജില്ലയിലെ പാർട്ടിയുടെ അടിത്തറ തകരും എന്നും അതിനു വഴിയൊരുക്കരുതെന്നും നേതാക്കൾക്ക് ഗോവിന്ദൻ മുന്നറിയിപ്പ് നൽകി .നേതാക്കളെ ആരും ഒറ്റു കൊടുക്കരുത് .ഇതിൽ പരമാവധി പ്രതിരോധിച്ചു നിൽക്കണം. ഇല്ലെങ്കിൽ പാർട്ടിയുടെ ജില്ലയിലെ അടിത്തറ നഷ്ടമാകും .അതേസമയം സഹകരണ ബാങ്ക് തട്ടിപ്പ് കേരളത്തിലെ സിപിഎമ്മിന് ഏറ്റ കറുത്ത പാടാണെന്ന് സ്പീക്കർ എ . എൻ ഷംസീർ കണ്ണൂരിൽ പറഞ്ഞു .