കുറ്റിക്കാട്ടൂര്‍ :വൈദ്യുതി ചാര്‍ജ്ജ് കുത്തനെ കൂട്ടിയ കേരള സര്‍ക്കാരിന്റെയും വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയുടെയും നിലപാടുകള്‍ക്കെതിരെ കൂട്ടമണിയടിച്ച് കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു. കഴിഞ്ഞ മഴക്കാലത്തു ഡാം മാനേജ്‌മെന്റിലുണ്ടായ വീഴ്ച്ച മൂലം അനവസരത്തില്‍ ഡാമുകള്‍ തുറന്നിട്ട് കേരളത്തില്‍ വെള്ളപ്പൊക്കം സൃഷ്ടിക്കുകയും ഇപ്പോള്‍ മഴക്കുറവിന്റെ പേര് പറഞ്ഞു വൈദ്യുതി നിയന്ത്രണവും ചാര്‍ജ്ജ് നിരക്ക് കുത്തനെ കൂട്ടുകയും ചെയ്ത് വൈദ്യുതി വകുപ്പ് മന്ത്രി കേരളജനതയെ ദുരിതത്തിലാക്കുകയാണ്. കേന്ദ്ര ഗവണ്‍മെന്റ് ഇന്ധന വില വര്‍ധിപ്പിച്ചതിന്റെ പ്രയാസത്തില്‍ നില്‍ക്കുന്ന മലയാളികള്‍ക്ക് കൂടുതല്‍ ദുരിതം നല്‍കുന്ന നടപടിയാണിത്. വൈദ്യുതി ബോര്‍ഡിന് കിട്ടാനുള്ള കടങ്ങള്‍ തിരിച്ചു പിടിക്കുന്ന നടപടികള്‍ക്ക് പകരം നഷ്ടം നികത്താന്‍ ജനങ്ങളെ പിഴിയുന്ന നടപടി ജനകീയ സര്‍ക്കാരുകള്‍ക്ക് ചേര്‍ന്നതല്ല. വര്‍ധിപ്പിച്ച ചാര്‍ജ്ജ് കുറക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

കൂട്ടമണി പ്രതിഷേധം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം ബാബുമോന്‍ കൂട്ട മണിയടിച്ചു ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഒ.എം നൗഷാദ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ജാഫര്‍ സാദിഖ്, ഹക്കീം മാസ്റ്റര്‍, ശംസുദ്ധീന്‍, ഐ സല്‍മാന്‍, സലീം കുറ്റിക്കാട്ടൂര്‍, നൗഷാദ് പുത്തൂര്‍മഠം, ഒ സലീം, ഉനൈസ് പെരുവയല്‍,മുജീബ് എടക്കണ്ടി, മുആദ്, എന്‍.എം യൂസുഫ്,അബ്ദുള്ള നിസാര്‍, അബൂബക്കര്‍ ഒളവണ്ണ, ടി.പി.എം സാദിഖ്, മുനീര്‍ പുത്തൂര്‍മഠം, മുര്‍ത്താസ് കെ.എം, ഹാരിസ് പെരിങ്ങൊളം, റഊഫ് കുറ്റിക്കാട്ടൂര്‍, ഷമീര്‍ പെരിങ്ങൊളം പ്രസംഗിച്ചു.