Connect with us

News

റിദാന് വെടിയേറ്റതിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘം? നെഞ്ചില്‍ 3 മുറിവുകള്‍

സംഭവത്തിൽ കേസെടുത്ത് അനേക്ഷണം ആരംഭിച്ച പോലീസ് സുഹൃത്തിനെ ഉൾപ്പെടെ ചോദ്യം ചെയ്തു വരികയാണ്.

Published

on

എടവണ്ണയിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ ചെമ്പക്കുത്ത് സ്വദേശി അറയിലകത്ത്  റിദാൻ ബസിത്ത് (25) ന്നെയാണ് മരിച്ച നിലയിൽ കണ്ടത്.റിദാന് വെടിയേറ്റതിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘംഎന്നാണ് സൂചന. നെഞ്ചില്‍ 3 മുറിവുകള്‍ ഉണ്ട്.
ഇന്ന് രാവിലെ എടവണ്ണ ജാമിഅ കോളേജിന് സമീപമുള്ള കുന്നിൻ മുകളിലാണ് മൃതദേഹം കണ്ടെത്തിയത്.യുവാവിൻ്റെ തലക്ക് പിന്നിലും നെഞ്ചിലും വെടിയേറ്റ രീതിയിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. കരിപ്പൂർ എം.ഡി.എം.എ പിടികൂടിയ കേസിൽ  പ്രതിയായി ജയിലിൽ ആയിരുന്നു റിദാൻ ബാസിത്ത്.
മൂന്നാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. ഇന്നലെ രാത്രി വീട്ടിൽ നിന്നും സുഹൃത്തുമായി കുന്നിൻ മുകളിലേക്ക് പോയ റിദാൻ ബാസിത്തിനെ രാവിലെ തിരിച്ചു വരാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിലമ്പൂർ ഡി.വൈ.എസ്.പി.യുടെയും എടവണ്ണ, വണ്ടൂർ നിലമ്പൂർ പോലീസ് ഇൻസ്പെക്ടർമാരുടെയും സാന്നിധ്യത്തിൽ ഇൻക്വസ്റ്റ്  നടത്തിയ ശേഷം പോസ്റ്റ്മാർട്ടത്തിനായി  മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ കൊണ്ടുപോയി.സംഭവത്തിൽ കേസെടുത്ത് അനേക്ഷണം ആരംഭിച്ച പോലീസ് സുഹൃത്തിനെ ഉൾപ്പെടെ ചോദ്യം ചെയ്തു വരികയാണ്.

News

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ

17 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ. 17 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സ് എന്ന പടുകൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 332 റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. 49.2 ഓവറില്‍ 332 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്തായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെടുത്തു. വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടേയും രോഹിത് ശര്‍മയുടെയും, കെ.എല്‍.രാഹുലിന്റെയും അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കമൊന്ന് പകച്ചെങ്കിലും ഗംഭീരമായി തിരിച്ചുവന്നു. മാത്യു ബ്രീറ്റ്‌സ്‌കെയുടെയും (72) മാര്‍ക്കോ ജാന്‍സന്റെയും (70) കോര്‍ബിന്‍ ബോഷിന്റെയും (67) നേതൃത്വത്തിലുള്ള തിരിച്ചടിയില്‍ ഇന്ത്യ ഒന്ന് തളര്‍ന്നെങ്കിലും അന്തിമ ജയം ഇന്ത്യക്കായിരുന്നു.

Continue Reading

kerala

പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു

ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു.

Published

on

പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. ചാലക്കുടിപ്പുഴയില്‍ ആറങ്ങാലിക്കടവില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. പാറക്കടവ് എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടെ മകന്‍ കൃഷ്ണനാണ് (30) മരിച്ചത്.

ചാലക്കുടിപുഴയിലെ ആറങ്ങാലിക്കടവില്‍ കഴിഞ്ഞ ദിവസം കൃഷ്ണനടക്കം ആറുപേരടങ്ങുന്ന സംഘം എത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ നോക്കാന്‍ കൃഷ്ണനെ ഏല്‍പിച്ച് പുഴയുടെ മറുകരയിലേക്ക് നീന്തിപ്പോയി.

ഇതിനിടെ ഒരു കുട്ടി പുഴയിലിറങ്ങി അപകടത്തില്‍പെടുകയായിരുന്നു. ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന യുവാക്കള്‍ കൃഷ്ണനെ കരയിലേക്ക് എത്തിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മിനി. സഹോദരന്‍: അഖില്‍

Continue Reading

india

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി

ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്.

Published

on

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി. മൊറാദാബാദ് സ്വദേശി സര്‍വേഷ് സിംഗ് ആണ് ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കിയത്. ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ബഹേറി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ബിഎല്‍ഒയുടെ മൂന്നാമത്തെ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രൈമറി സ്‌കൂള്‍ അധ്യാപകനാണ് ആത്മഹത്യ ചെയ്ത സര്‍വ്വേഷ് സിംഗ്‌

Continue Reading

Trending