health

മുട്ടയെക്കുറിച്ചുള്ള മിഥ്യകളും അവയുടെ സത്യങ്ങളും

By webdesk18

November 18, 2025

മുട്ടയെക്കുറിച്ചുള്ള സാധാരണ വിശ്വാസങ്ങളില്‍ ഒട്ടനേകം തെറ്റിദ്ധാരണകളുണ്ട്. പലതും ശാസ്ത്രീയമായി തെറ്റാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. അതിലെ പ്രധാന മിഥ്യകളും അവയുടെ സത്യങ്ങളും

മിഥ്യ 1: മുട്ടക്ക് അമിതമായ കൊളസ്‌ട്രോള്‍ ഉണ്ട്

വര്‍ഷങ്ങളായി മുട്ട കഴിക്കുന്നത് കൊളസ്‌ട്രോള്‍ ഉയര്‍ത്തുമെന്ന ധാരണയാണ് പൊതുവില്‍ നിലനിന്നിരുന്നത്. എന്നാല്‍ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത് മുട്ടയുടെ ഉപയോഗം രക്തത്തിലെ കൊളസ്‌ട്രോളിനെ കാര്യമായി ബാധിക്കുന്നില്ല എന്നതാണ്. ഹൃദയരോഗ സാധ്യതയുള്ളവര്‍ക്കും മുട്ട നിരന്തരം കഴിക്കുന്നത് സുരക്ഷിതമാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. മുട്ടയില്‍ 211 മില്ലിഗ്രാം കൊളസ്‌ട്രോള്‍ ഉണ്ടായിരിക്കുമ്പോഴും ഇത് ഒരു ദിവസം ആവശ്യമായ കൊളസ്‌ട്രോളിന്റെ ഏകദേശം 70 ശതമാനം ഇത് ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്നു പറയാനാവില്ല. മറിച്ച്, ട്രാന്‍സ് ഫാറ്റ്, സാച്വറേറ്റഡ് ഫാറ്റ്, ലളിത പഞ്ചസാരകള്‍ എന്നിവയാണ് രക്തത്തിലെ കൊളസ്‌ട്രോള്‍ അപകടകരമായി ഉയരാന്‍ പ്രധാന കാരണം. ഹൃദയാരോഗ്യം ഉറപ്പാക്കുന്നതിന് മുട്ട ഒഴിവാക്കേണ്ടതില്ലെന്നും, പകരം ട്രാന്‍സ് ഫാറ്റും സാച്വറേറ്റഡ് ഫാറ്റും കുറഞ്ഞ ഭക്ഷണക്രമം പാലിക്കണമെന്നുമാണ് പഠനം പറയുന്നത്

മിഥ്യ 2: തിരക്കായ പ്രഭാതങ്ങളില്‍ മുട്ട വേവിക്കാന്‍ സമയം നഷ്ടമാവുന്നു

തിരക്കേറിയ പ്രഭാതങ്ങളില്‍ മുട്ട വേവിക്കാന്‍ സമയം എടുക്കും. രാവിലെ വീട്ടില്‍ നിന്ന് തിരക്കിട്ട് പുറത്ത് പോകുന്നവര്‍ക്ക് പാന്‍ വൃത്തിയാക്കാനുമുള്ള സമയം കുറവാകുന്നത് സാധാരണയാണ്. എങ്കിലും, പുതിയ ആരോഗ്യ നിര്‍ദേശങ്ങള്‍ പ്രകാരം തിരക്കേറിയ ദിനങ്ങളിലും മുട്ടയെ പ്രഭാതഭക്ഷണത്തിലേക്ക് എളുപ്പത്തില്‍ ഉള്‍പ്പെടുത്താം. മൈക്രോവേവില്‍ സ്‌ക്രാംബിള്‍ഡ് മുട്ട തയ്യാറാക്കുന്നത് കുറച്ച് മിനിറ്റുകള്‍ മാത്രം വേണ്ട ഒരു ലളിത മാര്‍ഗമാണ്. കൂടാതെ, കടകളില്‍ ലഭിക്കുന്ന തൊലി കളഞ്ഞ് നേരത്തെ വേവിച്ച മുട്ടകള്‍ വാങ്ങി വച്ചാല്‍ ദിവസേനയുടെ സമയം ലാഭിക്കാനും കഴിയും. പഞ്ചസാര നിറഞ്ഞ ടോസ്റ്റര്‍ പേസ്ട്രികള്‍ക്ക് പകരം എവിടെ വേണമെങ്കിലും കഴിക്കാവുന്ന ആരോഗ്യകരമായ ഭക്ഷണം നല്‍കുന്നതാണ് ഉത്തമം. തിരക്കേറിയ ദിവസങ്ങളില്‍ വെച്ച് മുന്‍കൂട്ടി വേവിച്ച മുട്ടകള്‍, മിനി ക്വിചേ കപ്പുകള്‍ തുടങ്ങിയവ തയ്യാറാക്കി വയ്ക്കുന്നത് ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. പ്രഭാതഭക്ഷണത്തിന് പുതുമയും ആരോഗ്യവും ചേരുന്ന നിരവധി മുട്ട പാചകക്കുറിപ്പുകളും ഇപ്പോള്‍ ലഭ്യമാണ്, ഇതിലൂടെ ദിവസാരംഭം കൂടുതല്‍ പോഷകസമൃദ്ധവും ഊര്‍ജ്ജസ്വലവുമാക്കാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

മിഥ്യ 3: ബ്രൗണും വെളുത്തതുമായ മുട്ടകള്‍ക്ക് പോഷക വ്യത്യാസമുണ്ട്

തവിട്ട് നിറമുള്ള ഭക്ഷണങ്ങള്‍ സാധാരണയായി കൂടുതല്‍ ആരോഗ്യകരമാണെന്ന പൊതുധാരണയെ അടിസ്ഥാനമാക്കി, തവിട്ടുനിറമുള്ള മുട്ട വെളുത്ത മുട്ടയെക്കാള്‍ പോഷകസമൃദ്ധമാണെന്ന് പലരും വിശ്വസിക്കാറുണ്ട്. പക്ഷേ പുതിയ പഠനങ്ങള്‍ പറയുന്നത് ഈ വിശ്വാസം മുട്ടയിടപാടില്‍ ബാധകമല്ലെന്നതാണ്. പോഷക മൂല്യത്തിലും ആരോഗ്യ ഗുണങ്ങളിലുമൊന്നും തവിട്ടുമുട്ടയും വെളുത്ത മുട്ടയും തമ്മില്‍ യാതൊരു അടിസ്ഥാനപരമായ വ്യത്യാസവും ഇല്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. രണ്ട് തരത്തിലും പ്രോട്ടീന്‍, വിറ്റാമിനുകള്‍, കൊഴുപ്പ് അളവ്, മറ്റ് പ്രധാന പോഷക ഘടകങ്ങള്‍ എന്നിവ ഒരുപോലെയാണ്. ഒരു പൊതുവായ തെറ്റിദ്ധാരണയാണ് തവിട്ടുമുട്ടയ്ക്ക് വില കൂടുതലാണ്, അതിനാല്‍ അത് കൂടുതല്‍ പോഷകസമൃദ്ധമാണെന്ന വിശ്വാസം. പഠനങ്ങള്‍ പറയുന്നത് തവിട്ടുമുട്ട കൂടുതല്‍ വിലയുള്ളതിന് കാരണം, അത് ഉല്‍പ്പാദിപ്പിക്കുന്ന കോഴികളുടെ വളര്‍ത്തല്‍ ചെലവ് കൂടുതലായതിനാലാണ്, പോഷക ഗുണമേന്മ കാരണം അല്ല. തവിട്ടുമുട്ട ഉത്പാദിപ്പിക്കുന്ന കോഴികള്‍ സാധാരണയായി വലുതാണ്, അവയ്ക്ക് കൂടുതല്‍ ഭക്ഷണവും പരിപാലന ചെലവും ആവശ്യമായതിനാല്‍ വില കൂടുതലാകുന്നു. അതായത്, മുട്ടയുടെ നിറം ആരോഗ്യത്തിന് യാതൊരു മാറ്റവും ഉണ്ടാക്കുന്നില്ല.

മിഥ്യ 4: ബ്രൗണ്‍ മുട്ടകള്‍ ബ്രൗണ്‍ കോഴികളില്‍ നിന്നാണ് വരുന്നത്

ഒരു കോഴിയുടെ നിറമാണ് മുട്ടയുടെ നിറം നിയന്ത്രിക്കുന്നതെന്ന് പൊതുവില്‍ വിശ്വസിക്കുന്ന ധാരണ തെറ്റാണെന്ന് പുതിയ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു. മുട്ടയുടെ പുറംതോടിന്റെ നിറം നിര്‍ണ്ണയിക്കുന്നത് കോഴിയുടെ ചെവിയുടെ നിറമാണ് എന്ന് പഠനം വ്യക്തമാക്കുന്നു. ഗവേഷണങ്ങള്‍ പ്രകാരം,തവിട്ടുനിറമുള്ള മുട്ടകള്‍ സാധാരണയായി ചുവന്ന ചെവി ലോബ് ഉള്ള കോഴികളില്‍ നിന്നാണ് ലഭിക്കുന്നത്. വെളുത്ത മുട്ടകള്‍ അധികമായി വെളുത്ത ചെവി ലോബ് ഉള്ള കോഴികളില്‍ നിന്നാണ് വരുന്നത്. തൂവലുകളുടെ നിറമോ ശരീരത്തിന്റെ വലിപ്പമോ മുട്ടയുടെ നിറവുമായി നേരിട്ട് ബന്ധമില്ല. എന്നിരുന്നാലും, ഈ നിയമത്തിന് ചില പ്രത്യേക ജാതികളില്‍ ചെറിയ അപവാദങ്ങള്‍ ഉണ്ടാകാമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. മുട്ടയുടെ നിറം പോഷകഗുണങ്ങളെയോ ആരോഗ്യ മൂല്യത്തെയോ ബാധിക്കില്ലെന്നും, ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്ന മുട്ടയുടെ നിറം വ്യക്തിപരമായ ഇഷ്ടമെന്നുമാണ് പഠനത്തിന്റെ നിഗമനം.

മിഥ്യ 5: മുട്ടകള്‍ക്ക് വെളുപ്പ് ബ്രൗണ്‍ നിറമേ ഉണ്ടാകൂ

മുട്ടയുടെ നിറത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടുതലും വെളുപ്പ് തവിട്ട് വിഭാഗങ്ങളിലേക്കാണ് ചുരുങ്ങാറുള്ളത്. എന്നാല്‍ കോഴിമുട്ടകള്‍ ഇതിലുപരി നീലയും പച്ചയും പോലുള്ള നിറങ്ങളിലും ലഭിക്കുമെന്നത് പലര്‍ക്കും അറിയാത്തതാണ്. അമറോക്കാന, അരൗക്കാന എന്നീ പ്രത്യേക ജാതി കോഴികള്‍ പച്ചയോ നീലയോ നിറത്തിലുള്ള മുട്ടകള്‍ ഉത്പാദിപ്പിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. മുട്ടയുടെ നിറഭേദം കോഴിയുടെ ജാതി മാത്രമല്ല, പ്രോട്ടോപോര്‍ഫിറിന്‍ എന്നറിയപ്പെടുന്ന പിഗ്മെന്റിന്റെ സാന്നിധ്യവും ആണ് നിര്‍ണ്ണയിക്കുന്നത്. ഈ പിഗ്മെന്റ് മുട്ടത്തോടിന് തവിട്ട്, നീല അല്ലെങ്കില്‍ പച്ച എന്നിങ്ങനെ നിറം നല്‍കുന്നു. അതേസമയം, മുട്ടയുടെ പുറംതോടിന്റെ നിറം പോഷകഗുണങ്ങളില്‍ യാതൊരു മാറ്റവും ഉണ്ടാക്കില്ലെന്നും, നിറം അടിസ്ഥാനമാക്കിയുള്ള പോഷകമൂല്യ വ്യത്യാസം എന്ന ധാരണ തെറ്റാണെന്നും പഠനം വ്യക്തമാക്കുന്നു. മുട്ടയുടെ നിറം വൈവിധ്യമാര്‍ന്നതായിരുന്നാലും, ആരോഗ്യഗുണം ഒരുപോലെയാണെന്ന് ഗവേഷകര്‍ പറയുന്നു.

മിഥ്യ 6: മുട്ടയിട്ടിരിക്കുന്ന കാര്‍ട്ടണിലെ സെല്‍-ബൈ ഡേറ്റ് ഭക്ഷ്യ സുരക്ഷ സൂചിപ്പിക്കുന്നു

ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള പൊതുവായ തെറ്റിദ്ധാരണകളില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം മുട്ടയുടെ സെയില്‍ബൈ അല്ലെങ്കില്‍ കാലഹരണ തീയതിയാണ്. മുട്ടകാര്‍ട്ടണില്‍ കാണുന്ന ഈ തീയതി ഭക്ഷ്യസുരക്ഷയ്ക്കുള്ള നിര്‍ദ്ദേശമല്ലെന്നും, മറിച്ച് മുട്ടയുടെ ഗുണമേന്മ എപ്പോഴാണ് ഏറ്റവും ഉയര്‍ന്നതെന്ന് സൂചിപ്പിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശമത്രേ എന്നും വിദഗ്ധര്‍ പറയുന്നു. ഒരു മുട്ടയുടെ രുചിയും പുതുമയും തീയതിക്ക് അടുത്ത് കുറയാമെങ്കിലും, സെയില്‍ബൈ തീയതി കഴിഞ്ഞാല്‍ തന്നെ അത് അപകടകരമാകുന്നു എന്ന ധാരണ തെറ്റാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മുട്ടകള്‍ ഫ്രിഡ്ജിന്റെ പിന്നില്‍ തണുപ്പ് സ്ഥിരമായി നിലനില്‍ക്കുന്ന സ്ഥലത്ത് സൂക്ഷിക്കുമ്പോള്‍, കാര്‍ട്ടണില്‍ അച്ചടിച്ചിരിക്കുന്ന തീയതിക്ക് ശേഷവും ഉപയോഗിക്കാം. സാധാരണയായി, സെയില്‍ബൈ തീയതിക്ക് ശേഷം ഏകദേശം അഞ്ച് ആഴ്ച വരെ മുട്ട കഴിക്കുന്നത് സുരക്ഷിതമാണെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്നാല്‍ മുട്ട പൊട്ടിക്കുമ്പോള്‍ ചീഞ്ഞ മണം അല്ലെങ്കില്‍ സള്‍ഫര്‍ പോലുള്ള ദുര്‍ഗന്ധം അനുഭവപ്പെട്ടാല്‍, അത് ഉടന്‍ തന്നെ ഉപേക്ഷിക്കണം.

മിഥ്യ 7: എല്ലാ മുട്ടകളും കുഞ്ഞ് കോഴിയാകും

മുട്ടകള്‍ സംബന്ധിച്ച പൊതുവായ തെറ്റിദ്ധാരണകളില്‍ പ്രധാനമായ ഒന്നാണ് സ്‌റ്റോറുകളില്‍ ലഭിക്കുന്ന മുട്ടകള്‍ കോഴികളായി വിരിയുമെന്ന വിശ്വാസം. എന്നാല്‍ ഭക്ഷ്യസുരക്ഷാ വിദഗ്ധര്‍ വ്യക്തമാക്കുന്നത് കടകളില്‍ വില്‍ക്കുന്ന മുട്ടകളില്‍ ഭൂരിഭാഗവും ബീജസങ്കലനം ചെയ്യാത്തവയാണ് എന്നതാണ്. ബീജസങ്കലനം നടന്നിട്ടുണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിക്കാതെ, ഒരു മുട്ട എപ്പോഴും മുട്ട തന്നെയാണ്. ബീജസങ്കലനം ഉണ്ടായാല്‍ മാത്രമാണ് അതിന് കോഴിയായി വിരിയാന്‍ കഴിയുകയൊള്ളു. സാധാരണ ആയി കര്‍ഷകര്‍ ഉത്പാദിപ്പിച്ച് പലചരക്ക് കടകള്‍ക്ക് എത്തുന്ന മുട്ടകള്‍ ഒരുമിച്ച് വളര്‍ത്താത്ത ഫാമുകളില്‍ നിന്നാണ് വരുന്നത്. അതിനാല്‍, അവ സ്വാഭാവികമായി ബീജസങ്കലനം ചെയ്യാത്തവയായി തുടരും. കടയില്‍ നിന്ന് വാങ്ങുന്ന മുട്ടകള്‍ ഒരിക്കലും വിരിയില്ല, അവ ഭക്ഷ്യ ഉപയോഗത്തിനായാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഈ വിവരം ഉപഭോക്താക്കളില്‍ നിലനില്‍ക്കുന്ന ധാരണകള്‍ മാറ്റാന്‍ സഹായകരമാണെന്ന് വിദഗ്ധര്‍ പറയുന്നു.

മിഥ്യ 8: കേജ് ഫ്രീ ഫാര്‍മിങ് കൂടുതല്‍ മാനുഷികമാണ്

മുട്ടക്കാര്‍ട്ടണുകളില്‍ കാണുന്ന ‘കൂടുകളില്ലാത്തത്’ മാനുഷികമായി വളര്‍ത്തിയത് ‘സ്വതന്ത്രശ്രേണി’ എന്നീ പദങ്ങള്‍ പലപ്പോഴും ഒരേ അര്‍ത്ഥത്തിലുള്ളതാണെന്ന് ഉപഭോക്താക്കള്‍ കരുതാറുï്. എന്നാല്‍ വിദഗ്ധരുടെ വിലയിരുത്തല്‍ ഇതിന് എതിരാണ് ഈ പദങ്ങള്‍ പരസ്പരം പര്യായങ്ങളല്ല. ‘കൂടുകളില്ലാത്തത്’എന്ന ലേബല്‍ പതിപ്പിച്ച മുട്ടകള്‍ ലഭിക്കുന്ന കോഴികള്‍ തുറന്ന വയലുകളില്‍ സ്വതന്ത്രമായി നടക്കുന്നു എന്നതാണ് പലരുടെയും ധാരണ. എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍, ഇവയില്‍ ഭൂരിഭാഗം കോഴികളും വലിയ അടച്ചിരിക്കുന്ന തൊഴുത്തുകളിലായി തിങ്ങിപ്പാര്‍ക്കുന്ന കൂട്ടചുറ്റുപാടിലാണ് ജീവിക്കുന്നത്. കൂടാതെ, ഇത്തരം ഫാമുകളില്‍ കോഴികളെ പരസ്പരം പരിക്കേല്‍പ്പിക്കാതിരിക്കാനായി കൊക്കുകളുടെ മൂര്‍ച്ചയുള്ള ഭാഗങ്ങള്‍ നീക്കം ചെയ്യുന്നത് പതിവാണ്. ഉപഭോക്താക്കള്‍ക്കിടയില്‍ സ്വതന്ത്രശ്രേണി എന്ന പദം കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്ന വളര്‍ത്തല്‍ രീതിയെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, ഇതിനര്‍ത്ഥം കോഴികള്‍ക്ക് കുറഞ്ഞത് ഒരു ചെറിയ പുറംപ്രദേശം ലഭിക്കുന്നു എന്ന മാത്രമാണ് അവര്‍ മുഴുവന്‍ സമയം പുറത്തായിരിക്കണമെന്നില്ല.

മിഥ്യ 9: ഗര്‍ഭിണികള്‍ മുട്ട കഴിക്കരുത്

ഗര്‍ഭകാലത്ത് മുട്ട കഴിക്കുന്നത് കുഞ്ഞിന് മുട്ട അലര്‍ജി ഉണ്ടാകാന്‍ ഇടയാക്കുമെന്ന ആശങ്ക വര്‍ഷങ്ങളായി പ്രചരിച്ചുവരുന്ന ഒരു മിഥ്യയാണ്. എന്നാല്‍ ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നുമില്ല എന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. മുട്ട കഴിക്കുന്നതും കുഞ്ഞില്‍ അലര്‍ജി വികസിക്കുന്നതും തമ്മില്‍ ബന്ധമില്ല എന്നാണ് നിലവിലുള്ള ഗവേഷണങ്ങളുടെ ഏകകണ്ഠമായ കണ്ടെത്തല്‍. മറിച്ച്, ഗര്‍ഭിണികള്‍ അവരുടെ ഭക്ഷണക്രമത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണകരം ആണെന്ന് തന്നെ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു.

മിഥ്യ 10: മുട്ട ഫ്രിഡ്ജിന്റെ വാതില്‍ വശത്തെ പ്രത്യേക ഷെല്‍ഫില്‍ വെക്കണം

ഭൂരിഭാഗം റഫ്രിജറേറ്ററുകളിലും വാതിലില്‍ പ്രത്യേകമായി മുട്ടകള്‍ വയ്ക്കാനുള്ള സ്‌ലോട്ട് ഉണ്ടെങ്കിലും, അത് മുട്ട സൂക്ഷിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം അല്ലെന്നാണ് ഭക്ഷ്യസുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. വാതില്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ഓരോ തവണയും അവിടുത്തുള്ള താപനില സ്ഥിരമായി മാറിക്കൊണ്ടിരിക്കും. മുട്ടകള്‍ക്ക് വേണ്ട ആവശ്യമായ താപനിലയുടെ സ്ഥിരത ആയതിനാല്‍, ഫ്രിഡ്ജ് വാതില്‍ അവയ്ക്കു ശരിയായ സുരക്ഷിത ഇടമല്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് മുട്ടകളുടെ പുതുമ കുറയാന്‍ കാരണമായേക്കാം. മുട്ട സൂക്ഷിക്കേണ്ട വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ സ്ഥലം ഫ്രിഡ്ജിന്റെ മധ്യ ഷെല്‍ഫിന്റെ പിന്‍ഭാഗം ഇവിടെ താപനില ഏറ്റവും സ്ഥിരമായിരിക്കും, അതുവഴി മുട്ടകള്‍ കൂടുതല്‍ കാലം പുതുമ നിലനിര്‍ത്തും ബാക്ടീരിയ വളര്‍ച്ചയുടെ സാധ്യത കുറയുംഗുണനിലവാരം മെച്ചപ്പെടും ഭക്ഷ്യസുരക്ഷാ വിദഗ്ധര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന നിര്‍ദേശം വ്യക്തമാണ് മുട്ടകള്‍ ഫ്രിഡ്ജിന്റെ വാതിലില്‍ വയ്ക്കരുത്; മദ്ധ്യ ഷെല്‍ഫിന്റെ പിന്‍ഭാഗത്ത് സൂക്ഷിക്കുക എന്നും വിദഗ്ധര്‍ പറയുന്നു.