കോഴിക്കോട്: എ ഐ ചിത്രം പ്രചരിപ്പിച്ചെന്ന കേസില്‍ എന്‍ സുബ്രഹ്‌മണ്യന് ജാമ്യം . മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെ കലാപാഹ്വാനത്തിനാണ് സുബ്രഹ്‌മണ്യനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. പങ്കുവച്ചത് എഐ ചിത്രമല്ലെന്ന് നൂറുശതമാനം ബോധ്യമുണ്ടെന്നും എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് തന്റെ അറസ്റ്റെന്നും എന്‍ സുബ്രഹ്‌മണ്യന്‍ പ്രതികരിച്ചു.
കേസെടുത്ത് നിശബ്ദമാക്കാമെന്ന് ആരും കരുതണ്ട. പുറത്തുവന്ന രണ്ട് ഫോട്ടോയും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയില്‍ നിന്ന് ക്യാപ്ചര്‍ ചെയ്തതാണെന്നും ആദ്യം ഇട്ട ഫോട്ടോ അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തുവെന്നും സുബ്രഹ്‌മണ്യന്‍ പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് എന്‍ സുബ്രഹ്‌മണ്യന്റെ കുന്നമംഗലത്തെ വീട്ടിലേക്ക് പൊലീസ് എത്തിയത്. സ്റ്റേഷനിലേക്ക് എത്തിക്കൊള്ളാം എന്ന് പറഞ്ഞ സുബ്രഹ്‌മണ്യനെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ വീട്ടില്‍ നിന്ന് കൊണ്ടുപോകുകയായിരുന്നു. വൈദ്യപരിശോധനക്കായി സ്വകാര്യ ആശുപത്രിയിലെത്തിച്ച സുബ്രഹ്‌മണ്യന്റെ രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെതുടര്‍ന്ന് ആശുപത്രിയില്‍ തന്നെ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
തുടര്‍ന്ന് ചേവായൂര്‍ പോലീസ് സ്റ്റേഷനിലേക്കെത്തിച്ച് മൊഴി രേഖപ്പെടുത്തി. ഇതിനോടകം പൊലീസ് സ്റ്റേഷനിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനും സര്‍ക്കാരിനുമേതിരെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സംഭവത്തില്‍ വിഡി സതീശന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കെണ്ടെന്നും എഐ ടൂളുപയോഗിച്ച് ഏറ്റവും അധികം പ്രചരണം നടത്തിയത് സിപിഎം ആണ് എന്നദ്ദേഹം പ്രതികരിച്ചു.