Connect with us

kerala

എന്‍ ഊര്; ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

500 ടിക്കറ്റുകള്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം കൗണ്ടലൂടെ സന്ദര്‍ശകര്‍ക്ക് ഓഫ്‌ലൈനായും ലഭ്യമാകും.

Published

on

കല്‍പ്പറ്റ: ലക്കിടി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വെബ്‌സൈറ്റ് ജില്ലാ കളക്ടര്‍ എ. ഗീത ലോഞ്ച് ചെയ്തു. എന്‍ ഊരിലേക്കുള്ള പ്രവേശനത്തിന് ഇനി മുതല്‍ സന്ദര്‍ശകര്‍ക്ക് ഓണ്‍ലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ ഫെബ്രുവരി 21 മുതല്‍ ഓണ്‍ലൈനായി www.enooru.co.in എന്ന വെബ്‌സൈറ്റിന്റെ ബീറ്റ വേര്‍ഷനിലൂടെ പ്രതിദിനം 1500 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 500 ടിക്കറ്റുകള്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം കൗണ്ടലൂടെ സന്ദര്‍ശകര്‍ക്ക് ഓഫ്‌ലൈനായും ലഭ്യമാകും.

നിലവിലെ പ്രതിദിനം 2000 ആളുകള്‍ക്കുള്ള സന്ദര്‍ശന നിയന്ത്രണം തുടരും. ഐ.ടി.ഡി.പി അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസര്‍ മോഹന്‍ദാസ്, ഡി.ടി.പി.സി മാനേജര്‍മാരായ രതീഷ് ബാബു, വി.ആര്‍ ഷിജു, എന്‍ ഊര് സെക്രട്ടറി മണി മീഞ്ചാല്‍, എന്‍ ഊര് ജോയിന്റ് സെക്രട്ടറിമാരായ എം.പി മുത്തു, ടി. ഭാസ്‌കരന്‍, എന്‍ ഊര് അഡീ. സിഇഒ (ഓപ്പറേഷന്‍സ്) പി.എസ് ശ്യാംപ്രസാദ്, എന്‍ ഊര് അസിസ്റ്റന്റ് മാനേജര്‍മാരായ സി.ബി അഭിനന്ദ്, എസ്. സജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ടിക്കറ്റ് ബുക്കിങ്ങിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9778783522 എന്ന നമ്പറില്‍ ബന്ധപ്പെടുക.

kerala

കൊച്ചിയില്‍ തെരുവില്‍ കിടന്നുറങ്ങിയ ആളിനെ തീകൊളുത്താന്‍ ശ്രമം; ഒരാള്‍ കസ്റ്റഡിയില്‍

കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Published

on

കൊച്ചി: തെരുവില്‍ കിടന്നുറങ്ങിയിരുന്ന ആളിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതി ആന്റപ്പനെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫും ആന്റപ്പനും പരിചയക്കാരാണെന്നും, ജോസഫിന്റെ പണം നേരത്തെ ആന്റപ്പന്‍ കവര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.

പരിക്ക് പറ്റിയ ജോസഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

 

Continue Reading

kerala

എസ്.ഐ.ആറിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍

നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

Published

on

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍നിന്ന് സുപ്രിംകോടതിയെ സമീപിക്കുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്ലിംലീഗ്. ബി.എല്‍.ഒമാരുടെ അടക്കം ജോലി സമ്മര്‍ദം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ദിവസം ബിഎല്‍ഒ ആത്മഹത്യ ചെയ്തതിന് പിന്നില്‍ എസ്‌ഐആര്‍ നടപടികള്‍ കൂടി വന്നതിലെ അമിത ജോലി ഭാരമാണെന്ന് അറിയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എസ്‌ഐആര്‍ നടപടികളുമായി മുന്നോട്ട് പോകുന്നത് ഭരണ പ്രതിസന്ധിയുണ്ടാക്കുമെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിരുന്നു.

 

Continue Reading

kerala

എസ്.ഐ.ആര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ ബി.എല്‍.ഒ ജീവനൊടുക്കി

ജയ്പൂരിലെ നാരി കാ ബാസിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ മുകേഷ് ജാന്‍ഗിഡ് (45) ആണ് ഞായറാഴ്ച വൈകീട്ട് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

Published

on

ജയ്പൂര്‍: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ (എസ്.ഐ.ആര്‍) ജോലിയിലെ കടുത്ത സമ്മര്‍ദ്ദം രാജസ്ഥാനിലും ഒരു ബി.എല്‍.ഒയുടെ ജീവനെടുത്തു. ജയ്പൂരിലെ നാരി കാ ബാസിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ മുകേഷ് ജാന്‍ഗിഡ് (45) ആണ് ഞായറാഴ്ച വൈകീട്ട് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

മുകേഷിന്റെ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യക്കുറിപ്പില്‍ എസ്.ഐ.ആര്‍ ജോലിയിലെ അമിത സമ്മര്‍ദ്ദവും, സൂപ്പര്‍വൈസറുടെ സമ്മര്‍ദ്ദവും, സസ്പെന്‍ഷന്‍ ഭീഷണിയും മൂലം താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കുന്നു. കണ്ണൂരില്‍ ബി.എല്‍.ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് രാജസ്ഥാനിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജയ്പൂര്‍ കല്‍വാഡ് ധര്‍മപുര സ്വദേശിയായ മുകേഷ് പതിവുപോലെ എസ്.ഐ.ആര്‍ ജോലിക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകീട്ട് ബിന്ദായക് റെയില്‍വേ ക്രോസിന് സമീപം അദ്ദേഹത്തിന്റെ ഇരുചക്രവാഹനം നിര്‍ത്തിയ നിലയില്‍ കണ്ടെത്തി. ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

മുകേഷ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹോദരന്‍ ഗജാനന്ദ് വെളിപ്പെടുത്തി. മേലധികാരികളില്‍ നിന്ന് സസ്പെന്‍ഷന്‍ ഭീഷണിയും ഉണ്ടായിരുന്നുവെന്ന് പറയുന്നു.

കെറളം കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളി കുന്നരു എയുപി സ്‌കൂളിലെ പ്യൂണായ അനീഷ് ജോര്‍ജ് (45) ആണ് ഞായറാഴ്ച രാവിലെ വീട്ടില്‍ തൂങ്ങി മരിച്ചത്. വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലിയില്‍ കടുത്ത സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പുലര്‍ച്ചെ ഒന്നുവരെ ജോലി ചെയ്തിരുന്നതായുംകുടുംബം പള്ളിയില്‍ പോയിരിക്കെ ജീവന്‍ അവസാനിപ്പിച്ചതായും പറയപ്പെടുന്നു.

 

Continue Reading

Trending