കോഴിക്കോട്: കോഴിക്കോട് നടക്കാവില്‍ ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുകുളത്ത് നിന്നും കോഴിക്കോട്ടേക്ക് വരുന്ന സിറ്റി ബസാണ് ഇടിച്ചത്. ആക്സ്സ് സ്‌കൂട്ടര്‍ യാത്രികനായ പെരുമണ്ണ സ്വദേശി മൊയ്തീന്‍കുട്ടി (55) ആണ് മരിച്ചത്. ഇടിയുടെ അഘാതത്തില്‍ റോഡില്‍ വീണ മൊയ്തീന്‍കോയ തല്‍ക്ഷണം മരിക്കുകയായിരുന്നു.