Culture

നദീറിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്

By chandrika

December 20, 2016

കോഴിക്കോട്: മാവോവാദി ബന്ധമാരോപിച്ച് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച കോഴിക്കോട് ബാലുശ്ശേരി സ്വദേശി നദീറിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. ബാലുശ്ശേരിയിലെ വീട്ടിലാണ് റെയ്ഡ് നടത്തുന്നത്. ഇരിട്ടി സിഐയുടെ നേതൃത്വത്തിലാണ് റെയ്ഡ്. സംഘത്തില്‍ ആറളം എസ്‌ഐയുമുണ്ടെന്നാണ് വിവരം. ദേശീയ ഗാനം അവഹേളിച്ചുവെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത കമല്‍ സി ചവറയെ സഹായിക്കാനെത്തിയപ്പോഴാണ് നദീറിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാവോയിസ്റ്റുകളെ സഹായിച്ചുവെന്നാരോപിച്ചാണ് നദീറിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ഇന്ന് ഇയാളെ വിട്ടയക്കുകയായിരുന്നു.