kerala

മൈക്ക് കേസില്‍ നാണംക്കെട്ട് തലയൂരി സര്‍ക്കാര്‍; ഉപകരണങ്ങള്‍ തിരികെ നല്‍കി

By webdesk11

July 26, 2023

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണത്തില്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായതിനാല്‍ എടുത്ത കേസില്‍ നിന്ന് തലയൂരി സര്‍ക്കാര്‍. വന്‍ നാണക്കേടായതോടെ കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഇതോടെ കസ്റ്റഡിയിലെടുത്ത മൈക്കും മറ്റു ഉപകരണങ്ങളും ഉടമസ്ഥന് തിരികെ നല്‍കുകയും ചെയ്തു.

കേസെടുത്തു പിന്നാലെ വ്യാപകമായ പ്രതിഷേധവും പരിഹാസവുമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. മുഖ്യമന്ത്രി സ്വയം പരിഹാസ്യ പാത്രമാവരുത് എന്ന് സതീശന്‍ പറഞ്ഞു.മൈക്കിനെപ്പോലും ഭയപ്പെടുന്ന ഭീരുവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.സുധാകരന്‍ കൂട്ടിചേര്‍ത്തു.