Culture

ചാരക്കേസ്: നീതി കിട്ടാതെയാണ് കരുണാകരന്‍ മരിച്ചതെന്ന് നമ്പിനാരായണന്‍

By chandrika

September 19, 2018

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്‍ നീതികിട്ടാതെയാണ് മരിച്ചതെന്ന് ഐ.എസ്.ആര്‍.ഒ മുന്‍ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതനന്ത്ര്യസമര സേനാനിയായിരുന്ന അദ്ദേഹത്തെ എതിരാളികള്‍ രാജ്യദ്രോഹിയായി മുദ്രകുത്തിയത് എന്തിനായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. ചാരക്കേസിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളും ഉണ്ടെന്ന് സംശയിക്കുന്നുവെന്ന് നമ്പി നാരായണന്‍ പറഞ്ഞു.