kerala
32 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ ഒക്ടോബര്‍ അഞ്ചുവരെ പേര് ചേര്‍ക്കാം
തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്.
തിരുവനന്തപുരം: മലപ്പുറം ജില്ലാപഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ സംസ്ഥാനത്തെ 32 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ വോട്ടര്‍പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പുതുക്കുന്നു. കരട് വോട്ടര്‍പട്ടിക സെപ്തംബര്‍ 20നും അന്തിമപട്ടിക ഒക്ടോബര്‍ 19 നും പ്രസിദ്ധീകരിക്കും. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്.
കരട് പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്ക് സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ അഞ്ച് വരെ അപേക്ഷിക്കാം. 2024 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് പേര് ചേര്‍ക്കാന്‍ അര്‍ഹതയുള്ളത്. അതിനായി ലെര.സലൃമഹമ.ഴീ്.ശി വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. പട്ടികയിലെ ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓണ്‍ലൈനായി നല്‍കാം.
പേര് ഒഴിവാക്കാന്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ആക്ഷേപങ്ങളുടെ പ്രിന്റൌട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്ക് നല്‍കണം.
ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്‍ഡുകളില്‍ അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍. കരട് പട്ടിക അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ ലെര.സലൃമഹമ.ഴീ്.ശി വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന് അറിയിച്ചു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍ (ജില്ല, തദ്ദേശസ്ഥാപനം, വാര്‍ഡ് പേര് ക്രമത്തില്‍) ചുവടെ. തിരുവനന്തപുരം വെള്ളറട പഞ്ചായത്ത്, കരിക്കാമന്‍കോഡ് വാര്‍ഡ്. കൊല്ലം വെസ്റ്റ് കല്ലട പഞ്ചായത്ത് നടുവിലക്കര വാര്‍ഡ്, കുന്നത്തൂര്‍ പഞ്ചായത്ത് തെറ്റിമുറി വാര്‍ഡ്, ഏരൂര്‍ പഞ്ചായത്ത് ആലഞ്ചേരി വാര്‍ഡ്, തേവലക്കര പഞ്ചായത്ത് കോയിവിള തെക്ക് വാര്‍ഡ്, പാലക്കല്‍ വടക്ക് വാര്‍ഡ്, ചടയമംഗലം പഞ്ചായത്ത് പൂങ്കോട് വാര്‍ഡ്, പത്തനംതിട്ട കോന്നി ബ്ലോക്ക്പഞ്ചായത്ത് ഇളകൊള്ളൂര്‍ വാര്‍ഡ്, പന്തളം ബ്ലോക്ക്പഞ്ചായത്ത് വല്ലന വാര്‍ഡ്, നിരണം പഞ്ചായത്ത് കിഴക്കുംമുറി വാര്‍ഡ്, എഴുമറ്റൂര്‍ പഞ്ചായത്ത് ഇരുമ്പുകുഴി വാര്‍ഡ്, അരുവാപ്പുലം പഞ്ചായത്ത് പുളിഞ്ചാണി വാര്‍ഡ്, ആലപ്പുഴ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വളവനാട് വാര്‍ഡ്, പത്തിയൂര്‍ പഞ്ചായത്ത് എരുവ വാര്‍ഡ്, കോട്ടയം ഈരാറ്റുപേട്ട മുനിസിപ്പല്‍ കൗണ്‍സില്‍ കുഴിവേലി വാര്‍ഡ്, അതിരമ്പുഴ പഞ്ചായത്ത് ഐ.റ്റി.ഐ വാര്‍ഡ്, ഇടുക്കി ബ്ലോക്ക്പഞ്ചായത്ത് കഞ്ഞിക്കുഴി വാര്‍ഡ്, കരിമണ്ണൂര്‍ പഞ്ചായത്ത് പന്നൂര് വാര്‍ഡ്, തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചേരമാന്‍ മസ്ജിദ് വാര്‍ഡ്, ചൊവ്വന്നൂര്‍ പഞ്ചായത്ത് പൂശപ്പിള്ളി വാര്‍ഡ്, നാട്ടിക പഞ്ചായത്ത് ഗോഖലെ വാര്‍ഡ്, പാലക്കാട് ചാലിശ്ശേരി പഞ്ചായത്ത് ചാലിശ്ശേരി മെയിന്‍ റോഡ് വാര്‍ഡ്, തച്ചമ്പാറ പഞ്ചായത്ത് കോഴിയോട് വാര്‍ഡ്, കൊടുവായൂര്‍ പഞ്ചായത്ത് കോളോട് വാര്‍ഡ്, മലപ്പുറം തൃക്കലങ്ങോട് ജില്ലാപഞ്ചായത്ത് വാര്‍ഡ്, മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സില്‍ കരുവമ്പ്രം വാര്‍ഡ്, തൃക്കലങ്ങോട് പഞ്ചായത്ത് മരത്താണി വാര്‍ഡ്, ആലംകോട് പഞ്ചായത്ത് പെരുമുക്ക് വാര്‍ഡ്, കോഴിക്കോട് കാരശ്ശേരി പഞ്ചായത്ത് ആനയാംകുന്ന് വെസ്റ്റ് വാര്‍ഡ്, കണ്ണൂര്‍ മാടായി പഞ്ചായത്ത് മാടായി വാര്‍ഡ്, കണിച്ചാര്‍ പഞ്ചായത്ത്ചെങ്ങോം വാര്‍ഡ്, കാസര്‍കോട് പള്ളിക്കര പഞ്ചായത്ത് ഹദ്ദാദ് നഗര്‍ വാര്‍ഡ്.
-
india9 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF22 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News11 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
