പശ്ചിമ ബംഗാള്‍ : ഇന്ത്യയിലെ മറ്റെല്ലാ റെയില്‍വേ സ്റ്റേഷനുകളിലും പോലെ മഞ്ഞ ബോര്‍ഡില്‍ പേരെഴുതിയിട്ടില്ലാത്ത എന്നാല്‍ ദിവസേന ട്രെയിനുകള്‍ നിര്‍ത്തുന്ന അപൂര്‍വ റെയില്‍വേ സ്റ്റേഷന്‍ പശ്ചിമ ബംഗാളിലെ ബര്‍ദാമാനില്‍ സ്ഥിതി ചെയ്യുന്നു.
സ്റ്റേഷന്റെ മഞ്ഞ ബോര്‍ഡില്‍ പേര് എഴുതാത്തത് പ്രത്യേകതയാണ്. സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന രണ്ടു ഗ്രാമങ്ങളിലെയും ജനങ്ങള്‍ ഓരോരുത്തരും തങ്ങളുടെ ഗ്രാമത്തിന്റെ പേര് ബോര്‍ഡില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് തര്‍ക്കം കോടതിയിലെത്തി. തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ വിവാദം ഒഴിവാക്കാനായി ബോര്‍ഡില്‍ നിന്ന് പേര് നീക്കി. അതിനുശേഷം ഇത് ‘പേരില്ലാത്ത സ്റ്റേഷന്‍’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
പ്രത്യേകതള്‍ ഇതില്‍ അവസാനിക്കുന്നില്ല. ഞായറാഴ്ചകളില്‍ ഈ സ്റ്റേഷന്‍ തുറക്കാറില്ല. സമീപ പ്രദേശമായ രാമനില്‍ നിന്നുള്ള സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ആ ദിവസം മറ്റൊരു സ്റ്റേഷനില്‍ സേവനം നല്‍കേണ്ടതിനാലാണ് അവധി നല്‍കുന്നത്. യാത്രക്കാര്‍ക്ക് ഇവിടെ നിന്നുള്ള ടിക്കറ്റുകള്‍ ‘റാണി നഗര്‍’ എന്ന പേരിലാണ് ലഭിക്കുന്നത്. പേരില്ലായ്മയും ഞായറാഴ്ച അവധിയും കാരണം ഈ സ്റ്റേഷന്‍ ഇപ്പോള്‍ ഇന്ത്യയിലെ അതുല്യമായ റയില്‍വേ പ്ലാറ്റ്ഫോമുകളിലെന്നായി മാറിയിരിക്കുന്നു.