ന്യൂഡല്‍ഹിയോട് അടുക്ക മണ്ഡലമായ ഉത്തര്‍പ്രദേശില്‍ നോയിഡയിലെ പോളിങ് ബൂത്തില്‍ നമോ ഭക്ഷണപ്പൊതി വിതരണം. ഗൗതം ബദ്ധ നഗറിലെ ബൂത്തിലാണ് വോട്ട് ചെയ്യാനെത്തിയവര്‍ക്ക് നമോ എന്നെഴുതിയ ഭക്ഷണപ്പൊതികള്‍ നല്‍കിയത്. കാവി നിറത്തിലുള്ള പെട്ടികളില്‍ എത്തിച്ച ഭക്ഷണപ്പൊതി വിതരണം വിവാദമയായതോടെ ഉത്തര്‍പ്രദേശ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ മജിസ്‌ട്രേറ്റിനോടാണ് വിശദീകരണം ചോദിച്ചിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനാണ് ഭക്ഷണപ്പൊതി വിതരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം ഭക്ഷണപ്പൊതികള്‍ കൊണ്ടുവന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് പോളിങ് ബൂത്തിലുണ്ടായിരുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.