ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ റെയില്‍ അശ്രദ്ധമായി ക്രോസ് ചെയ്ത യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്. മയൂര്‍ പട്ടേല്‍ എന്ന 21 വയസുകാരനാണ് തലനാരിഴക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഡല്‍ഹി ശാസ്ത്രി നഗര്‍ മെട്രോ സ്‌റ്റേഷനിലായിരുന്നു സംഭവം.

ഇയാള്‍ റെയില്‍ മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ നീങ്ങിത്തുടങ്ങുകയായിരുന്നു. ട്രെയിന്‍ നീങ്ങിയതോടെ തിരിക്കിട്ട് പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ മയൂര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇയാളെ കണ്ട് ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയത് കൊണ്ട് മാത്രമാണ് ഇയാളുടെ ജീവന്‍ രക്ഷപ്പെട്ടത്.

മയൂര്‍ പട്ടേല്‍ സുരക്ഷിതനാണെന്ന് പൊലീസ് അറിയിച്ചു. റെയില്‍ മുറിച്ചു കടക്കാനുള്ള മാര്‍ഗം അറിയാത്തതിനാലാണ് നേരിട്ട് റെയില്‍ ക്രോസ് ചെയ്തതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.