Culture

കേരളത്തിലുണ്ടായത് നൂറ്റാണ്ടിലെ മഹാപ്രളയമെന്ന് നാസ; വീഡിയോ പുറത്തുവിട്ടു

By chandrika

August 23, 2018

ന്യൂയോര്‍ക്ക്: കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത് നൂറ്റാണ്ടില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രളയമാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഇത് തെളിയിക്കുന്ന വീഡിയോയും ചിത്രങ്ങളും നാസ പുറത്തുവിട്ടു. ഗ്ലോബല്‍ പ്രസിപ്പിറേഷന്‍ മെഷര്‍മെന്റ് മിഷന്‍ കോര്‍ സാറ്റ്‌ലൈറ്റായ ജിപിഎം പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

ജൂണ്‍ തുടക്കം മുതല്‍ തന്നെ കേരളത്തില്‍ മഴ കനത്തിരുന്നു. സാധാരണയില്‍ നിന്ന് 42 ശതമാനം കൂടുതല്‍ മഴ പെയ്തതായും ആഗസ്തിലെ ആദ്യ 20 ദിവസങ്ങളില്‍ സാധാരണയില്‍ നിന്ന് 164 ശതമാനം അധികം മഴ പെയ്തതായും നാസയുടെ എര്‍ത്ത് ഒബ്‌സര്‍വേറ്ററി വ്യക്തമാക്കി.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ വിശദാംശങ്ങളിലാണ് കേരളത്തിന്റെ ദുരന്ത കാഴ്ച വ്യക്തമാക്കുന്നത്.

Watch Video: