india

ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി

By webdesk17

June 13, 2025

ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതിയില്‍ അമികസ് ക്യൂറി. സമയബന്ധിതമായി പദ്ധതി തയ്യാറാക്കാന്‍ NHAIക്ക് നിര്‍ദേശം നല്‍കണമെന്നും അമികസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അമികസ് ക്യൂറി റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ഇടക്കാല ഉത്തരവില്‍ ആവശ്യപ്പെട്ടു. മണ്‍സൂണ്‍ കാലത്തെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്ന കാര്യം അറിയിക്കാനും കോടതി നിര്‍ദേശം.