ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി ലിമിറ്റഡ് (എന്‍ഐസിഎല്‍) അക്കൗണ്ട് അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 150 ഒഴിവുകളാണ് ഉള്ളത്. (ജനറല്‍ 87, എസ് സി 32, എസ്ടി ഒമ്പത്, ഒബിസി 22, വികലാംഗര്‍ മൂന്ന്). പ്രായപരിധി 21-27 വയസ്സ്.
സ്റ്റൈപ്പന്റ് ആദ്യ വര്‍ഷം: 25000 രൂപ, രണ്ടാം വര്‍ഷം: 30000 രൂപ. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് 60 ശതമാനം മാര്‍ക്കോടെ കൊമേഴ്‌സ് ബിരുദം. എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി.
അപേക്ഷകര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ നടത്തുന്ന ഇന്റര്‍ പരീക്ഷയോ അല്ലെങ്കില്‍ ഐസിഡബ്ല്യുഎഐ നടത്തുന്ന കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി പരീക്ഷയോ പാസാവുകയോ അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് എംബിഎ (ഫിനാന്‍സ്)/എംകോം എന്നിവ ഉണ്ടായിരിക്കുകയോ വേണം.
2018 ഡിസംബര്‍, 2019 ജനുവരി മാസങ്ങളില്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷ വഴിയാണ് നിയമനം. അപേക്ഷാഫീസ്: 600 രൂപ. എസ്‌സി, എസ്ടി, വികലാംഗ വിഭാഗക്കാര്‍ക്ക് 100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.newindia.co.in.