നര്‍വാന: ഹരിയാനയിലെ നര്‍വാനയില്‍ നടന്ന ദേശീയ സീനിയര്‍ നയന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ജേതാക്കളായി. ഫൈനലില്‍ ആതിഥേയരായ ഹരിയാനയെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ചാമ്പ്യന്‍മാരായത്. ലീഗ് റൗണ്ടില്‍ രണ്ടാം സ്ഥാനക്കാരായാണ് കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ക്വാര്‍ട്ടറില്‍ മധ്യപ്രദേശിനെയും സെമി ഫൈനലില്‍ ശക്തരായ ഡല്‍ഹിയെയും പരാജയപ്പെടുത്തിയാണ് ഫൈനലിന് യോഗ്യത നേടിയത്. ടീം. ദില്‍ഷാദ്, സലിം മാലിക്ക്. അര്‍ഷാദ്, ആശിഖ്, മുനീബ്, ദിന്‍ഷിദ് സലാം, വിനായക്, ജിതേഷ്, മുര്‍ഷിദ്, അബിദ്, ഷിബിന്‍, ആഘോഷ് എന്നിവര്‍ മലപ്പുറം ജില്ലകാരും റിഷാന്‍ റഷീദ് ,സല്‍മാന്‍ എന്നിവര്‍ വയനാട് ജില്ലകാരുമാണ്. ഷഹല്‍മുഫീദാണ് ടീം മാനേജര്‍ പരിശീലകന്‍ ഗോകുല്‍ മലപ്പുറം ജില്ലയിലെ വാഴക്കാട് സ്വദേശിയാണ്.