കോഴിക്കോട്; ഐ ബാര്‍ക്ക് ഏഷ്യന്‍ ഇനിഷ്യേറ്റീവിന്റെ ഈ വര്‍ഷത്തെ ഐക്കണിക്ക് ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന് ലഭിച്ചു. ആതുര സേവനമേഖലയില്‍ നടത്തുന്ന മാതൃകാപരമായ ഇടപെടലുകള്‍ പരിഗണിച്ചാണ് ആസ്റ്റര്‍ മിംസ് അവാര്‍ഡിനര്‍ഹമായത്. മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാഗത്തിലാണ് ആസ്റ്റര്‍ മിംസ് പരിഗണിക്കപ്പെട്ടത്.

മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ശ്രദ്ധേയമായ ഗവേഷണ സ്ഥാപനമാണ് ഐബാര്‍ക്ക്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ അവരുടെ ഗുണനിലവാരവും സാമൂഹിക പ്രതിബദ്ധതയും പരിഗണിച്ചാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. പതിനാല് വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കായി ആസ്റ്റര്‍ മിംസ് നടത്തിയ സൗജന്യ ശസ്ത്രക്രിയകള്‍, കാന്‍സര്‍, റേഡിയേഷന്‍ ചികിത്സകള്‍ക്കായി നല്‍കിവരുന്ന ആനുകൂല്യങ്ങള്‍, കോവിഡ് കാലത്ത് നടത്തിയ ഇടപെടലുകള്‍ തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്.

‘ ഈ അംഗീകാരം വിലമതിക്കാനാകാത്തതാണ്. ആസ്റ്റര്‍ മിംസിന്റെ സാമൂഹിക പ്രതിബദ്ധത കൂടുതല്‍ മികവോടെ മുന്‍പിലേക്ക് കൊണ്ടുപോകുവാന്‍ ഇത്തരം അംഗീകാരങ്ങള്‍ പ്രചോദനമാകും’ എന്ന് ആസ്റ്റര്‍ കേരള & ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ശ്രീ. ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.