സംസ്ഥാനത്ത് ദേശീയ പണിമുടക്ക് തുടരുന്നു. പലയിടത്തും സമരാനുകൂലികള്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. കൊല്ലത്ത് കരുനാഗപ്പള്ളിയില്‍ നിന്നെത്തിയ ബസ്സിലെ കണ്ടക്ടറെ സര്‍വീസ് നടത്തവെ സമരാനുകൂലികള്‍ മര്‍ദിച്ചു. ബസ്സിലെ കണ്ടക്ടര്‍ ശ്രീകാന്തിനാണ് മര്‍ദനമേറ്റത്.
എന്നാല്‍ സമരാനുകൂലികളുടെ മര്‍ദനം പേടിച്ച് ഹെല്‍മറ്റ് ധരിച്ച് ബസോടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍. പത്തനംതിട്ടയില്‍ നിന്നും കൊല്ലത്തേക്ക് പോയ ബസിലെ ഷിബു തോമസ് ആണ് ഹെല്‍മെറ്റ് ധരിച്ചു വണ്ടി ഓടിച്ചത്. ഈ ബസ് സമരക്കാര്‍ രാവിലെ അടൂരില്‍ തടഞ്ഞിരുന്നു.