kerala

ദേശീയപാത 66 ലെ പ്രശ്നങ്ങൾ ; കെ. സുധാകരൻ എം.പി. ദേശീയ പാത അതോറിറ്റി അധികൃതരുമായി ചർച്ച നടത്തി

By webdesk15

April 14, 2023

ദേശീയപാത 66 ൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള കണ്ണൂർ ജില്ലയിലെ എടക്കാട്, മുഴപ്പിലങ്ങാട് മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് കെ. സുധാകരൻ എം.പി. ദേശീയ പാത അതോറിറ്റി അധികൃതരുമായി ചർച്ച നടത്തി. നിർദ്ദിഷ്ട ദേശീയ പാതയിലെ അടിപ്പാത നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ. കണ്ണൂർ മേയർ അഡ്വ.ടി.ദാ മോഹനൻ, ദേശീയ പാത അതോറിറ്റി കേരള റീജയണൽ ഓഫീസർ ബി.എൽ മീണ ,പ്രൊജക്ട് ഓഫീസർ പുനീത് കുമാർ എന്നിവർക്ക് പുറമെ വിവിധ ആക്ഷൻ കമ്മറ്റി ഭാരവാഹികളും ചർച്ചയിൽ പങ്കെടുത്തു.തുടർന്ന് സംഘം ദേശീയ പാത പ്രദേശം സന്ദർശിച്ചു.കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുമായി കെ സുധാകരൻ എം.പിയും മേയർ അഡ്വ. ടി ഒ മോഹനനും ഡൽഹിയിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ കണ്ണൂരിലെത്തിയത്