kerala

തൃക്കാക്കരയിലെ നവ കേരള സദസ്സ്; ചായ കുടിക്കാൻ വന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

By webdesk13

January 01, 2024

നവ കേരള സദസ്സ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ്. ചായ കുടിക്കാന്‍ വന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പി എസ് സുജിത്, ആംബ്രോസ് തുതീയൂര്‍, സിന്റോ, ജിപ്‌സണ്‍ ജോലി, ഹസീബ് എന്നീ പ്രവര്‍ത്തകരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ നവകേരള സദസ്സ് മാറ്റിവെച്ചിരുന്നു. ഇതില്‍ തൃക്കാക്കര മണ്ഡലത്തിലെ നവകേരള വൈകിട്ട് 3ന് തൃക്കാക്കര മണ്ഡലത്തില്‍ നടക്കാനിരിക്കെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.