kerala

നവവരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

By Test User

March 22, 2022

നവവരന്റെ മൃതദേഹം കായലില്‍ കണ്ടെത്തി. തൃശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെ മകന്‍ ധീരജാണ് മരിച്ചത്. 37 വയസായിരുന്നു. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം മുതലാണ് ധീരജിനെ കാണാതാകുന്നത്.  തിങ്കളാഴ്ച്ച മനക്കൊടിയിലെ വീട്ടിലേക്ക് എന്ന് പറഞ്ഞ് സ്‌കൂട്ടറില്‍ പോയ ധീരജ് വീട്ടില്‍ തിരിച്ചെത്തിയില്ല. രാവിലെ മീന്‍ പിടിക്കാനെത്തിയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒല്ലൂര്‍ പോലിസ് കേസ് അന്വേഷിച്ച് വരികയായിരുന്നു.