പാലക്കാട്: എന്‍ഡിഎയുടെ ഘടകകക്ഷിയായതില്‍ പ്രതിഷേധിച്ച് ട്വന്റി ട്വന്റിയില്‍ നിന്ന് കൂട്ടരാജി. പാലക്കാട് മുതലമടയിലെ ജനകീയ വികസന മുന്നണി ട്വന്റി ട്വന്റിയില്‍ ലയിച്ചിരുന്നു. ജനകീയ വികസന മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ മുഴുവന്‍ ട്വന്റി ട്വന്റിയില്‍ നിന്നും രാജിവെച്ചു.
മുതലമടയില്‍ ചേര്‍ന്ന യോഗം ട്വന്റി ട്വന്റിയിലെ ലയനം അസാധുവായി പ്രഖ്യാപിച്ച് ജനകീയ വികസന മുന്നണിയായി തുടരാന്‍ തീരുമാനിച്ചു. ജനകീയ വികസന മുന്നണിയായി തന്നെ തുടരാനാണ് തീരുമാനം. സാബു ജേക്കബ് പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് എന്‍ഡിഎയിലെ ഘടകകക്ഷിയാകാന്‍ തീരുമാനിച്ചത് എന്ന് നേതാക്കള്‍ പറഞ്ഞു.
ട്വന്റി ട്വന്റി ബി.ജെ പിയുമായി സഹകരിക്കാന്‍ തീരുമാനം എടുത്തതോടെ നെല്ലിയാമ്പതി, നെന്മാറ തുടങ്ങിയ പാലക്കാട് ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെ പ്രവര്‍ത്തകരും പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു.