Connect with us

Video Stories

സഖ്യകാലം കഴിഞ്ഞു; കേരളത്തിലെ എന്‍.ഡി.എ മുന്നണിയില്‍ കൊഴിഞ്ഞുപോക്ക്

Published

on

നസീര്‍ മണ്ണഞ്ചേരി

ആലപ്പുഴ: സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്ത് ഒപ്പം കൂട്ടിയ സാമുദായിക- രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ബിജെപി ബന്ധം അവസാനിപ്പിക്കുന്നു. ആദിവാസി നേതാവ് സി. കെ ജാനുവിന് പിന്നാലെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കേരളത്തിലെ എന്‍ഡിഎ സംവിധാനത്തിനെതിരെ പരസ്യമായി രംഗത്ത് എത്തിയത് ബിജെപി നേതൃത്വത്തെ പ്രതിസന്ധിയിലാക്കി.

തനിക്കും എസ്എന്‍ഡിപി യോഗത്തിനും എന്‍ഡിഎയുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബിജെപിക്കൊപ്പം ഇനിയും പ്രവര്‍ത്തിക്കണമോയെന്ന് ബിഡിജെഎസ് ആണ് തീരുമാനിക്കേണ്ടത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായുള്ള ചര്‍ച്ചക്ക് ശേഷം അന്തിമതീരുമാനം ഉണ്ടാകുമെന്നും വെള്ളപ്പാള്ളി വ്യക്തമാക്കുന്നു.

കാസര്‍കോട്ടെ കേന്ദ്രസര്‍വ്വകലാശാലക്ക് ഗുരുദേവന്റെ പേര് നല്‍കാമെന്ന വാഗ്ദാനം പാലിക്കാന്‍ ബിജെപി നേതൃത്വം തയ്യാറികുന്നില്ലായെന്ന വിഷയമാണ് പുറത്ത് കടക്കാന്‍ വെള്ളാപ്പള്ളിയും ബിഡിജെഎസും ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ മകന്‍ തുഷാറിന് കേന്ദ്രമന്ത്രിസ്ഥാനം, പ്രധാന നേതാക്കള്‍ക്ക് ബോര്‍ഡ്-കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള അധികാര സ്ഥാനങ്ങളും നല്‍കാമെന്ന വാഗ്ദാനങ്ങള്‍ ബിജെപി പാലിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം.

തെരഞ്ഞെടുപ്പ് കാലത്ത് സീറ്റുകള്‍ വീതംവെയ്ക്കാനും മത്സരിക്കാനും മാത്രമായി മുന്നണി സംവിധാനം എന്തിനെന്നാണ് വെള്ളാപ്പള്ളി ക്യാമ്പ് ഉയര്‍ത്തുന്ന ചോദ്യം. ബിജെപി നേതൃത്വം ചര്‍ച്ചകളില്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ എസ്എന്‍ഡിപിക്ക് പരാതിയുണ്ട്. കേരളത്തില്‍ എന്‍ഡിഎഫ് മുന്നണി രൂപീകരിച്ചപ്പോള്‍ തുഷാറിന് കണ്‍വീനര്‍ സ്ഥാനം ലഭിച്ചത് മാത്രമാണ് ബിജെപിയില്‍ നിന്നും ലഭിച്ച ഏക സ്ഥാനം.

ആദിവാസി നേതാവ് സി. കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ സഭയാണ് എന്‍ഡിഎ മുന്നണിയില്‍ നിന്നും പുറത്ത് കടക്കാന്‍ നില്‍ക്കുന്ന മറ്റൊരു പ്രധാന ഘടകകക്ഷി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് എന്‍ഡിഎ മുന്നണിയില്‍ മത്സരിക്കുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ ബിജെപി തിരിച്ചടി നേരിടേണ്ടി വരുമെന്ന പ്രസ്താവനയുമായി സി. കെ ജാനുവും രംഗത്ത് എത്തിക്കഴിഞ്ഞു.

സുല്‍ത്താന്‍ ബത്തേരിയില്‍ ജാനുവിന് സീറ്റ് നല്‍കിയെങ്കിലും പിന്നീട് ബിജെപി നേതൃത്വം ഇവരെ അവഗണിക്കുകയാണ് ചെയ്തത്. ബിജെപിയുടെ നയപരിപാടികളും രാഷ്ട്രീയ സഭയുടെ നയങ്ങളും തികച്ചും വ്യത്യസ്തമാണെന്ന് ജാനു വ്യക്തമാക്കിയത് എന്‍ഡിഎ വിടാന്‍ ഒരുങ്ങുന്നതിന്റെ സൂചന കൂടിയായിരുന്നു.

സംസ്ഥാന ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങളും ഗ്രൂപ്പ് പ്രശ്‌നങ്ങളുമാണ് ഘടകക്ഷികളെ പരിഗണിക്കുന്നതിന് ബിജെപി നേതൃത്വത്തിനു മുന്നിലുള്ള പ്രധാന തടസ്സം. കേന്ദ്ര സര്‍ക്കാരിനു കീഴിലെ ബോര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ഗ്രൂപ്പ് പോര് മൂലം ബിജെപിയിലെ പ്രമുഖ നേതാക്കളില്‍ പലര്‍ക്കും ഇനിയും നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഘടകകക്ഷികള്‍ക്ക് അത് എങ്ങനെ നല്‍കുമെന്ന ആശങ്കയും ബിജെപി നേതൃത്വത്തിനുണ്ട്.

സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖന്റെ നിര്‍ദ്ദേശ പ്രകാരം വെള്ളാപ്പള്ളിയേയും സി. കെ ജാനുവിനെയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒരു വിഭാഗം നേതാക്കള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. മുന്നണി കണ്‍വീനര്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിയെ സ്വാധീനിച്ച് ഒപ്പം നിര്‍ത്താനുള്ള ശ്രമവും ബിജെപി നേതൃത്വം ആരംഭിച്ചിട്ടുണ്ട്.

Video Stories

ഇരിട്ടി കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും

തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Published

on

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ ഉണ്ടായ ഉരുൾപൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തിൽ അനുവദിച്ചത് പോലെ വീടുകൾക്ക് നാശനഷ്ടം നൽകും. പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നടക്കം ആകെ 4 ലക്ഷം രൂപ നൽകും. ഭാഗികമായി നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടത്തോത് കണക്കാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകും. ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പരമാവധി 4 ലക്ഷവും പെട്ടിമുടി ദുരന്തത്തിൽ പെട്ടവരുടെ ആശ്രിതർക്ക് അനുവദിച്ചതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1 ലക്ഷം രൂപയും അനുവദിക്കും.

ഉരുൾപൊട്ടലിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങാൻ സാധിക്കാതിരുന്ന 59 കുടുംബങ്ങളിലെ 170 മുതിർന്ന വ്യക്തികൾക്ക് 100 രൂപ വീതവും 33 കുട്ടികൾക്ക് 60 രൂപ വീതവും ക്യാമ്പിന് പുറത്ത് താമസിച്ച ദിവസം കണക്കാക്കി ധനസഹായം നൽകും.റോഡുകൾ, കെട്ടിടങ്ങൾ, വീടുകൾ, പാലങ്ങൾ, കലുങ്കുകൾ, വൈദ്യുതി പോസ്റ്റുകൾ, കൃഷി, മൃ​ഗസംരക്ഷണം, കുടിവെള്ള സ്രോതസുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതിന് നഷ്ടം ക്ലെയിം ചെയ്യുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകും.തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Continue Reading

Video Stories

ആലപ്പുഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മ മരിച്ചു; മകൾക്ക് പരിക്ക്

.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം

Published

on

ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപം സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു. പാണാവള്ളി പുരയിടം വീട്ടിൽ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൾ അൻസനയെ (20) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം. പെട്ടെന്ന് ബ്രേക് ചെയ്തപ്പോൾ സിമന്‍റ് കട്ടകളിൽ കയറി സ്കൂട്ടർ മറിയുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

Continue Reading

Video Stories

മുഖ്യമന്ത്രിക്കൊപ്പം ഡിന്നറിന് ആളില്ല; വിറ്റുപോകാതെ ലോകകേരള സഭ ഗോള്‍ഡ് സില്‍വര്‍ കാര്‍ഡുകള്‍

8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്.

Published

on

യു എസിലെ ലോക കേരള സഭ സമ്മേളനത്തിൽ മുഖ്യമന്ത്രി അടക്കം ഉള്ള വിഐപികൾക്കൊപ്പമുള്ള അത്താഴ വിരുന്നിനായി സംഘാടകർ വാഗ്ദാനം ചെയ്ത ഗോൾഡ്, സിൽവർ കാർഡുകൾ ഇത് വരെ ആരും വാങ്ങിയിട്ടില്ലെന്ന് റിപ്പോർട്ട്. 2 ലക്ഷത്തി 80,000 ഡോളർ ആണ് പരിപാടിക്കായി ഇത് വരെ സ്പോൺസർഷിപ്പ് ഇനത്തിൽ കിട്ടിയിരിക്കുന്നത്.രണ്ടര ലക്ഷം ഡോളറിന്റെ ഡയമൻറ് കാർഡും പിന്നെ പതിനായിരം ഡോളറിന്റെ രണ്ടും 5000 ഡോളറിന്റെ രണ്ടും സ്പോൺസർമാർ മാത്രമാണ് ഇതിനോടകം വന്നിട്ടുള്ളത്. 8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്. ഒരു ലക്ഷം ഡോളർ നൽകുന്നവർക്ക് ഗോൾഡ് പാസും 50000 ഡോളറിന് സിൽവർ പാസും ബ്രോൺസിന് 25000 ഡോളറുമായിരുന്നു പിരിവ്.

Continue Reading

Trending