Culture

സഹപാഠികള്‍ മൂത്രം കുടിപ്പിച്ചു; എട്ടാം ക്ലാസുകാരനായ ദലിതു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം

By chandrika

August 08, 2018

 

എട്ടാ ക്ലാസുകാരനായ ദലിതു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ശ്രമം. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. സഹപാഠികള്‍ ചേര്‍ന്ന് മുത്രം കുടിപ്പിക്കാന്‍ ശ്രമിക്കുകയും ഇത് പരാതിപ്പെട്ടപ്പോള്‍ അധ്യാപിക മുഖത്ത് അടിക്കുകയും ചെയ്തതില്‍ മനം നൊന്താണ് വിദ്യാര്‍ത്ഥി ആത്മഹത്യാ ശ്രമം നടത്തിയത്.

ശ്രികി ശര്‍മ്മ എന്ന അധ്യാപികയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. 12 വയസ്സുകാരനായ വിദ്യാര്‍ത്ഥിക്കു നേരെ ജാതീയ പരാമര്‍ശങ്ങള്‍ നടത്തുകയും പീഡിപ്പിക്കുകയും ചെയ്തതിനായിരുന്നു അറസ്റ്റ്. തുടര്‍ന്നാണ് കുട്ടിയെ വീടിന്റെ മേല്‍ക്കുരയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടര്‍ന്ന് ശാരീരിക പരുക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.