kerala

പൂജ നടത്താന്‍ നാരായണ സ്വാമിയെ പൊന്നമ്പലമേട്ടില്‍ എത്തിച്ചയാള്‍ അറസ്റ്റില്‍

By webdesk14

May 27, 2023

പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ അനധികൃതമായി കയറി പൂജ നടത്താന്‍ നാരായണന്‍ നമ്പൂതിരിയെയും സംഘത്തേയും എത്തിച്ചയാള്‍ പിടിയില്‍. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ആകെ 11 പ്രതികളുണ്ടെന്നാണു സൂചന.

മ്ലാമല സ്വദേശി ശരത്താണ് പിടിയിലായത്. ഇന്നലെ ഇവരെ പൊന്നമ്പലമേട്ടില്‍ എത്താന്‍ സഹായിച്ച കൊച്ചുപമ്പ കെഎഫ്ഡിസി കോളനിയിലെ ഈശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ഇന്നലെ തെളിവെടുപ്പിനായി പൊന്നമ്പലമേട്ടില്‍ എത്തിച്ചു. ഇന്നു കോടതിയില്‍ ഹാജരാക്കും. പ്രധാന പ്രതി വി. നാരായണ നമ്പൂതിരിക്കും കൂട്ടര്‍ക്കും പൊന്നമ്പലമേട്ടിലേക്കു പോകുന്നതിനുള്ള സൗകര്യങ്ങള്‍ ക്രമീകരിച്ചുകൊടുത്തു എന്നാതാണ് ഇയാള്‍ക്കെതിരെ ചുമത്തിയ കേസ്.