Education

നീറ്റ് പി.ജി പരീക്ഷയുടെ തിയതി പ്രഖ്യാപിച്ചു

By webdesk13

July 05, 2024

നീറ്റ് പി.ജി പരീക്ഷയുടെ പുതിയ തിയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 11 ആണ് പുതിയ തിയതി. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുകയെന്ന് എൻ.ടി.എ അറിയിച്ചു. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് ജൂൺ 23ന് നടത്താനിരുന്ന പരീക്ഷ റദ്ദാക്കുകയായിരുന്നു.

നീറ്റ് യു.ജി അടക്കമുള്ള പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്നിരുന്നു. ഇതിന് പിന്നാലെയാണ് പി.ജി പരീക്ഷയും വിവാദത്തിൽപെട്ടതും പരീക്ഷ മാറ്റിവെച്ചതും. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിലെ ഉദ്യോഗസ്ഥരും കേന്ദ്ര ആരോഗ്യ മന്ത്രാലയവും തമ്മിൽ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് പുതിയ പരീക്ഷ തിയതിൽ തീരുമാനമുണ്ടായത്.