നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരില്‍ ഒരാള്‍ കൂടി പിടിയില്‍. പൂനെ സ്വദേശി മനീഷ ഗുരുനാഥ് മന്ധാരയാണ് സിബിഐ പിടിയിലായത്. ബോട്ടണി സുവോളജി ചോദ്യപേപ്പറുകള്‍ തയാറാക്കുന്നതില്‍ പങ്കുവഹിച്ചയാളാണ് മനീഷ ഗുരുനാഥ്. ക്ലാസില്‍ പരീക്ഷ ചോദ്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഇരുവരും ചോര്‍ത്തി നല്‍കിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഇയാളില്‍ നിന്ന് മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
കേസില്‍ ഒമ്പത് പേരാണ് ഇതുവരെ അറസ്റ്റിലായത്. മുഖ്യസൂത്രധാരിലൊരാളായ പി.വി കുല്‍ക്കര്‍ണിയെയും കഴിഞ്ഞ ദിവസം സിബിഐ പിടികൂടിയിരുന്നു. ഇരുവരെയും സിബിഐ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തേക്കാണ് കസ്റ്റഡി. ഡല്‍ഹി റോസ് അവന്യു കോടതിയുടേതാണ് നടപടി.
ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നാലെ 24 മണിക്കൂറിനിടെ ആറിടങ്ങളില്‍ റെയ്ഡ് നടത്തിയതായായി സിബിഐ അറിയിച്ചിരുന്നു. എന്‍ടിഎയ്ക്ക് വേണ്ടി പരീക്ഷാ പ്രക്രിയയുടെ ഭാഗമായ മുഖ്യസൂത്രധാരന്‍ കുല്‍ക്കര്‍ണിയെ അറസ്റ്റ് ചെയ്തതാണ് അന്വേഷണത്തില്‍ പുതിയ വഴിത്തിരിവായത്. പരീക്ഷാ പേപ്പര്‍ പേപ്പര്‍ തയ്യാറാക്കിയ രസതന്ത്രം പ്രഫസര്‍ പി.വി കുല്‍ക്കര്‍ണി പ്രത്യേക ക്ലാസുകള്‍ നടത്തിയെന്നാണ് സിബിഐ കണ്ടെത്തല്‍. സ്വന്തം വസതിയില്‍ വെച്ചാണ് ക്ലാസ് എടുത്തത്. കുല്‍ക്കര്‍ണിയുടെ സഹായി മനീഷ വാഗ്മറുടെ സഹായത്തോടെയായിരുന്നു പരിശീലന ക്ലാസ് നല്‍കിയത്.
കേസില്‍ ഇതുവരെ അറസ്റ്റിലായ മുഴുവന്‍ പ്രതികളെയും അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. കേരളത്തില്‍ പഠിക്കുന്ന രാജസ്ഥാന്‍ വിദ്യാര്‍ഥിയില്‍ നിന്നും ക്രൈംബ്രാഞ്ച് വിിവരങ്ങള്‍ തേടിയിട്ടുണ്ട്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റക്കാരെ വെളിച്ചത്തില്‍ കൊണ്ടുവരാനാണ് സിബിഐ നീക്കം. അതേസമയം, നേരത്തെ റദ്ദാക്കിയ മെയ് മൂന്നാം തീയതിയിലെ പരീക്ഷ ജൂണ്‍ 21-ന് നടത്തും.