Video Stories

നീറ്റ് പരീക്ഷയിൽ ഓൺലൈൻ ആപ്ലിക്കേഷൻ രജിസ്ട്രേഷൻ വിൻഡോ വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.

By webdesk13

April 10, 2023

നീറ്റ് പരീക്ഷയിൽ ഓൺലൈൻ ആപ്ലിക്കേഷൻ രജിസ്ട്രേഷൻ വിൻഡോ വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. രജിസ്ട്രേഷൻറെ അവസാന ദിവസമായ ഏപ്രിൽ 6 ന് നീറ്റ് വെബ് സൈറ്റിലുണ്ടായ സാങ്കേതിക തകരാർ മൂലം രജിസ്ട്രേഷൻ ഫീസ് അടക്കാൻ സാധിച്ചില്ല എന്ന് കാണിച്ച് അപേക്ഷകരായ ഹാനിയ വി, ഫാത്തിമാ നൗറിൻ എ കെ, നേഹാ മനാഫ്, സയ്യദ് അസ്ലo ശിഹാബ് തങ്ങൾ, ഗൗരി എ എം എന്നിവർ അഡ്വ മുഹമ്മദ് ഷാ, അഡ്വ റിനോയ് വിൻസൻ്റ് എന്നിവർ മുഖാന്തിരമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിൻ്റെ പരിഹാരമാർഗ്ഗം എന്ന നിലയ്ക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി രെജിസ്ട്രേഷൻ നടത്തുന്നതിനായി 2 ദിവസം നീട്ടി നൽകാൻ ഉള്ള ഉത്തരവിന്ന് തന്നെയിറക്കാം എന്ന് ഹൈക്കോടതിയെ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കേസ് വീണ്ടും പരിഗണിക്കുന്നതിനായി ഹൈക്കോടതി 12.04.2023ലേക്ക് മാറ്റി.