india

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന നീതി ആയോഗ് യോഗത്തിൽനിന്ന് എട്ട് പ്രതിപക്ഷ മുഖ്യമന്ത്രിമാർ വിട്ടു നിന്നു

By webdesk15

May 27, 2023

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ നടന്ന നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിൽ 8 പ്രതിപക്ഷ മുഖ്യമന്ത്രിമാർ പങ്കെടുത്തില്ല.കേരള മുഖ്യമന്ത്രി പിണറായി വിജയൻ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ,പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു,ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ എന്നിവരാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നത്.ചിലർ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ കെജ്‌രിവാൾ കേന്ദ്ര ഗവൺമെന്റിന്റെ പ്രതേക ഓർഡിനൻസിൽ പ്രതിഷേധിച്ചാണ് യോഗത്തിൽ നിന്ന് വിട്ടു നിന്നത്. കേരള മുഖ്യമന്ത്രി കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല, പഞ്ചാബിന്റെ താല്പര്യങ്ങൾക്ക് കേന്ദ്രം പ്രാധാന്യം നല്കാത്തതിനാലാണ് വിട്ടു നിൽക്കുന്നതെന്നാണ് ഭഗവന്ത് മാൻ പ്രതികരിച്ചത്.