kerala

നെഹ്രു ട്രോഫി വളളം കളി; ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയില്ല

By webdesk14

August 12, 2023

നെഹ്രു ട്രോഫി വള്ളം കളിയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിക്ക് എത്തിയില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇറക്കാന്‍ കഴിഞ്ഞില്ലെന്നതാണ് കാരണമായി പറയുന്നത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ മന്ത്രി സജി ചെറിയാന്‍ ജലമേള ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, എംബി രാജേഷ്, വി അബ്ദുറഹ്മാന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും ചടങ്ങിന് എത്തിയിരുന്നു. പുന്നമട കായലില്‍ രാവിലെ 11 മണിയോടെ മത്സരം ആരംഭിച്ചത്. വെപ്പ്, ചുരുളന്‍, ഇരുട്ട്കുത്തി, തെക്കനോടി തുടങ്ങിയ വിഭാഗങ്ങളിലായി ആകെ 72 കളിവള്ളങ്ങളാണ് മത്സരത്തിനെത്തിയത്. മുന്‍ വര്‍ഷത്തെ ചാമ്പ്യന്മാരായ കാട്ടില്‍ തെക്കേതിലും രണ്ടാം സ്ഥാനക്കാരായ നടുഭാഗവുമടക്കം 19 ചുണ്ടന്‍ വള്ളങ്ങളാണ് ഇത്തവണത്തെ അങ്കത്തിനൊരുങ്ങുന്നത്.