നെന്മാറ ഇരട്ടകൊലപാതകകേസ് പ്രതി ചെന്താമരയെ പോത്തുണ്ടിയില്‍ കണ്ടെതായി നാട്ടുകാര്‍. പോത്തുണ്ടി മാട്ടായിയില്‍ വെച്ച് ചെന്താമര ഓടി മറയുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. പൊലീസും നാട്ടുകാരും പ്രദേശത്ത് വ്യാപകമായി അന്വേഷണം നടത്തുകയാണ്.
പ്രദേശത്ത് കണ്ടത് ചെന്താമര തന്നെയാണ് ഒരു പൊലീസുകാരനും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്. തിരുത്തമ്പാടം, പോത്തുണ്ടി മേഖലകളില്‍ കൊല്ലങ്കോട് അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ 30ലധികം സംഘങ്ങളായി തിരിഞ്ഞ് കുളങ്ങളിലും കിണറുകളിലുമെല്ലാം തിരച്ചില്‍ നടത്തിയിരുന്നു. മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ശേഷിയുള്ള കഡാവര്‍ പൊലീസ് നായെ കൊണ്ടുവന്ന് പരിശോധിക്കും. തമിഴ്‌നാട്, തൃശൂര്‍, നെല്ലിയാമ്പതി തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. ചെന്താമരയെ കണ്ടെത്താന്‍ സഹോദരനുമായും സംസാരിക്കും.