kerala
നെന്മാറ സജിത വധക്കേസ്: ചെന്താമര കുറ്റക്കാരന്‍, ശിക്ഷാവിധി വ്യാഴാഴ്ച
പാലക്കാട് നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ച് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. മറ്റന്നാളായിരിക്കും (ഒക്ടോബര്‍ 16) കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക. എന്തെങ്കിലും പറയാൻ ഉണ്ടോയെന്ന് ചോദിച്ച കോടതിയോട് ഇല്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി. കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചു.
സജിത വധക്കേസിൽ ചെന്താമരയുടെ ഭാര്യ, സഹോദരൻ, സജിതയുടെ മകൾ ഉൾപ്പെടെ 44 പേരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. 2020 ലാണ് കുറ്റപ്രത്രം സമർപ്പിച്ചത്. ലാബ് റിപ്പോർട്ട് ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചതോടെ ഓഗസ്‌റ്റ് 4ന് സാക്ഷിവിസ്താരം ആരംഭിച്ചു. 2025 മെയ് മാസത്തിൽ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. ഒക്ടോബർ 5 ന് വാദം പൂർത്തിയായി.
kerala
കെ.ടി ജലീലിന്റെ കൂടുതല്‍ കള്ളകളികള്‍ പുറത്ത്; നിയമസഭാംഗമായ സമയത്തെ സര്‍വീസ് നേടാനും നീക്കം
കെ.ടി. ജലീല്‍, എയ്ഡഡ് കോളജ് അധ്യാപകനായിരിക്കെ നിയമസഭാംഗമായ കാലയളവിലെ ശൂന്യവേതനാവധി പെന്‍ഷന്‍ സര്‍വീസായി കണക്കാക്കി 27.5 വര്‍ഷത്തെ പെന്‍ഷന്‍ ആനുകൂല്യം നേടിയെടുക്കാന്‍ നീക്കം നടത്തുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.
മലപ്പുറം: മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയും എം.എല്‍.എയുമായ ഡോ.കെ.ടി. ജലീല്‍, എയ്ഡഡ് കോളജ് അധ്യാപകനായിരിക്കെ നിയമസഭാംഗമായ കാലയളവിലെ ശൂന്യവേതനാവധി പെന്‍ഷന്‍ സര്‍വീസായി കണക്കാക്കി 27.5 വര്‍ഷത്തെ പെന്‍ഷന്‍ ആനുകൂല്യം നേടിയെടുക്കാന്‍ നീക്കം നടത്തുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് യു.എ.റസാഖ് വിവരാവകാശം വഴി പുറത്തുവിട്ട രേഖകളിലാണ് മന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തിലെ നിയമപരമായ പൊരുത്തക്കേടുകള്‍ വ്യക്തമാക്കുന്നത്. ഈ നീക്കം കേരള സര്‍വീസ് ചട്ട ങ്ങള്‍ ലംഘിക്കുന്നതാണ്.
സാധാരണക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമല്ലാത്ത അനധികൃത ഇളവുകള്‍ ഉപയോഗിച്ച് പെന്‍ ഷന്‍ തട്ടിയെടുക്കാനുള്ള ശ്രമമാണ് കെ.ടി ജലീല്‍ നടത്തുന്നത്. കേരള സര്‍വീസ് ചട്ടങ്ങള്‍ പാര്‍ട്ട്3, റൂള്‍ 25 പ്രകാരം, ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ രാജി വെച്ചാല്‍ ആ രാജിക്ക് മുന്‍പുള്ള സര്‍വീസ് പെന്‍ഷന്‍ ആവശ്യങ്ങള്‍ക്കായി കണക്കാക്കില്ല. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 2021ലാണ് കെ.ടി ജലീല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നിന്ന് രാജിവെച്ചത്.
kerala
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്
എത്രഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക എന്നതടക്കമുള്ള വിശദവിവരങ്ങള്‍ ഇന്ന് അറിയും.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഉച്ചക്ക് 12 മണിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എത്രഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക എന്നതടക്കമുള്ള വിശദവിവരങ്ങള്‍ ഇന്ന് അറിയും. മൂന്ന് ഘട്ടങ്ങളിലായാണ് തദ്ദേശതെരഞ്ഞെടുപ്പ് നടക്കുക എന്നതാണ് നേരത്തെ അറിയിച്ചിരുന്നത്. തെരഞ്ഞെടുപ്പിന്റെ തീയതികള്‍,നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയടക്കം ഉച്ചയോടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ വിവരിക്കും.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പ്രചാരണ നടപടികളും സ്ഥാനാര്‍ഥി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മുന്നൊരുക്കമാണ് യുഡിഎഫ് നടത്തുന്നത്.
kerala
ആര്‍എസ്എസ് ശാഖ ലൈംഗിക പീഡന ആത്മഹത്യ;നിതീഷ് മുരളീധരനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസ്
തമ്പാനൂര്‍ പൊലീസ് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ് നടപടിക്രമങ്ങള്‍ക്ക് ശേഷം പൊന്‍കുന്നം പൊലീസിന് കൈമാറുകയായിരുന്നു.
ആര്‍എസ്എസ് ശാഖയില്‍ ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുത്ത് പൊന്‍കുന്നം പൊലീസ്. പ്രകൃതി വിരുദ്ധ പീഡനത്തിനാണ് പൊന്‍കുന്നം പൊലീസ് കേസെടുത്തത്.
ആര്‍എസ്എസ് പ്രവര്‍ത്തകനായ കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശി നീധീഷ് മുരളീധരനെതിരെയാണ് കേസ്. തമ്പാനൂര്‍ പൊലീസ് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ് നടപടിക്രമങ്ങള്‍ക്ക് ശേഷം പൊന്‍കുന്നം പൊലീസിന് കൈമാറുകയായിരുന്നു.
ഒക്ടോബര്‍ ഒമ്പതിനാണ് കോട്ടയം സ്വദേശിയായ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. തമ്പാനൂരിലെ ലോഡ്ജിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആര്‍എസ്എസ് ശാഖയില്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് വെളിപ്പെടുത്തിയ ശേഷമായിരുന്നു യുവാവിന്റെ ആത്മഹത്യ.
ആത്മഹത്യാക്കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു യുവാവ് ജീവനൊടുക്കിയത്. ആത്മഹത്യാകുറിപ്പിനു പിന്നാലെ നിധീഷ് മുരളീധരന്‍ എന്ന ആര്‍എസ്എസുകാരനാണ് തന്നെ പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്തി വീഡിയോയും പുറത്തുവന്നിരുന്നു. മരണത്തിന് ശേഷം പുറത്തുവരുന്ന രീതിയില്‍ ഷെഡ്യൂള്‍ ചെയ്ത് വച്ചതായിരുന്നു കുറിപ്പും വീഡിയോയും.
താന്‍ നേരിട്ട ക്രൂരതയും പീഡനവും അനുഭവിച്ച വിഷാദാവസ്ഥയും യുവാവ് ആത്മഹത്യാക്കുറിപ്പിലും വീഡിയോയിലും പങ്കുവച്ചിരുന്നു. ആര്‍എസ്എസ് കാമ്പുകളില്‍ നടക്കുന്നത് കടുത്ത പീഡനമാണെന്നും നിതീഷ് മുരളീധരന്‍ ഇപ്പോള്‍ കുടുംബമായി ജീവിക്കുകയാണെന്നും ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞിരുന്നു.
പ്രതി ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായി നാട്ടില്‍ നല്ലപേര് പറഞ്ഞു നടക്കുന്നതായും താന്‍ വലിയ വിഷാദത്തിലേക്ക് കടന്നതായും വീഡിയോയിലുണ്ടായിരുന്നു. നാല് വയസ് മുതല്‍ നിരന്തര ലൈംഗിക പീഡനത്തിനിരയായി. ആര്‍എസ്എസുകാരുമായി ഇടപഴകരുതെന്നും സൗഹൃദം സ്ഥാപിക്കരുതെന്നും അവര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുമെന്നും വീഡിയോയിലും കുറിപ്പിലുമുണ്ടായിരുന്നു.
-
india1 day agoമകന് പഠനത്തില്‍ മോശമെന്ന് പിതാവിനോട് അധ്യാപകര്‍; പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി
-
kerala9 hours agoതദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ?, 20ന് മുന്‍പ് വോട്ടെണ്ണല്‍
-
india3 days agoഡല്‍ഹിയില്‍ വോട്ട് ചെയ്ത ബിജെപി നേതാക്കള്‍ ബിഹാറിലും വോട്ട് ചെയ്തു, ആരോപണം കടുപ്പിച്ച് രാഹുല്‍ ഗാന്ധി
-
india3 days agoപ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്
-
india3 days agoബംഗാള്‍ മുഴുവനും ചെയ്യുന്നതുവരെ എസ്ഐആര്‍ ഫോം പൂരിപ്പിക്കില്ല: മമത ബാനര്‍ജി
-
entertainment2 days agoകമല്‍ ഹാസന് നായകനാകുന്ന പുതിയ ചിത്രത്തിന് സംഗീതം ജേക്സ് ബിജോയ്
-
entertainment3 days agoനടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു
-
Health3 days ago‘വേണുവിന്റെ മരണത്തില്‍ വീഴ്ചയില്ല’; ആവര്‍ത്തിച്ച് ആരോഗ്യവകുപ്പ്

