kerala

നേര്യമംഗലം അപകടം; ബസിനടിയില്‍ കുടുങ്ങിയ 15കാരി മരിച്ചു

By webdesk17

April 15, 2025

എറണാകുളം നേര്യമംഗലം മണിയമ്പാറയില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിന്റെ അടിയില്‍ കുടുങ്ങിയ പെണ്‍കുട്ടി മരിച്ചു. കട്ടപ്പന സ്വദേശിനി അനീറ്റ (15) യാണ് മരിച്ചത്.

ഫയര്‍ ഫോഴ്‌സെത്തി കുട്ടിയെ കോതമംഗലം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 20ഓളം പേര്‍ക്ക് പരിക്കുണ്ട്. അതേസമയം ഒരു യുവാവിന്റെ പരിക്ക് ഗുരുതരമാണ്. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം.

കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടവിവരം അറിഞ്ഞ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മൃതദേഹം കട്ടപ്പന ആശുപത്രിയില്‍.