News

യു.എസിന്റെ നയങ്ങള്‍ നെതന്യാഹു തീരുമാനിക്കേണ്ട, നെതന്യാഹു അല്ല യു.എസ് പ്രസിഡന്റ്; ബേണി സാന്‍ഡേഴ്‌സ്

By webdesk18

June 19, 2025

ഇസ്രാഈലിനും യു.എസിനുമെതിരെ കടുത്ത വിമര്‍ശനവുമായി ഡെമോക്രാറ്റുകളുമായി സഹകരിക്കുന്ന വെര്‍മോണ്ടില്‍ നിന്നുള്ള മുതിര്‍ന്ന സ്വതന്ത്ര സെനറ്ററായ ബേണി സാന്‍ഡേഴ്‌സ്. നെതന്യാഹു അല്ല യു.എസ് പ്രസിഡന്റ്. യു.എസിന്റെ നയങ്ങള്‍ നെതന്യാഹു തീരുമാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

‘യു.എസ് പ്രസിഡന്റ് നെതന്യാഹു അല്ല. യു.എസിന്റെ വിദേശ, സൈനിക നയങ്ങള്‍ നെതന്യാഹു തീരുമാനിക്കരുത്. ഇസ്രാഈലിലെ ജനങ്ങള്‍ നെതന്യാഹുവിനെ ഇറാനെതിരെയുള്ള യുദ്ധത്തിന് പിന്തുണക്കുന്നുണ്ടെങ്കില്‍, അത് അവരുടെ കാര്യവും അവരുടെ യുദ്ധവുമാണ്. യു.എസ് അതിന്റെ ഭാഗമാകരുത്’ -ബേണി സാന്‍ഡേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ ഇറാനെ ആക്രമിക്കുന്നതില്‍ നിന്ന് തടയുന്നതിനായി ബേണി സാന്‍ഡേഴ്‌സ് ‘നോ വാര്‍ എഗയിന്‍സ്റ്റ് ഇറാന്‍ ആക്ട്’ ബില്‍ അവതരിപ്പിച്ചിരുന്നു. സാന്‍ഡേഴ്‌സിന്റെ ഈ ബില്‍ ഫെഡറല്‍ ഫണ്ടുകള്‍ യു.എസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഇറാനെതിരെയുള്ള സൈനിക നടപടികള്‍ക്ക് ഉപയോഗിക്കുന്നത് തടയുന്നതാണ്.