News

ഖലീഫ സ്റ്റേഡിയത്തില്‍ നെതര്‍ലന്‍ഡ്സ് ഇക്വഡോര്‍ മല്‍സരം കനക്കും

By Test User

November 25, 2022

ഖലീഫ സ്‌റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന നെതര്‍ലന്‍ഡ്‌സ് ഇക്വഡോര്‍ മല്‍സരത്തില്‍ ജയിക്കുന്നവര്‍ വളരെ വേഗതയില്‍ നോക്കൗട്ടിലെത്തും. ആദ്യ മല്‍സരത്തില്‍ ജയിച്ചവരാണ് രണ്ട് പേരും. നെതര്‍ലന്‍ഡ്‌സ് താരബലമുള്ളവരാണ്. മെംഫിസ് ഡിപ്പേയും വിര്‍ജില്‍ വാന്‍ ഡിജികുമെല്ലാം കളിക്കുന്ന സംഘം. സെനഗലിനെതിരായ ആദ്യ മല്‍സരത്തില്‍ അവര്‍ നിറം മങ്ങിയിരുന്നു. പക്ഷേ നിര്‍ണായകമായ മൂന്ന് പോയിന്റ് സമ്പാദിക്കാനായി.

ഇക്വഡോര്‍ ഖത്തറിനെ മറിച്ചിട്ട ഖ്യാതിയിലാണ്. സൂപ്പര്‍താര പിന്‍ബലമില്ല. പക്ഷേ ടീം എന്ന നിലയില്‍ അവര്‍ ആദ്യ മല്‍സരത്തില്‍ പ്രകടിപ്പിച്ച വീര്യം ഡച്ചുകാര്‍ക്ക് വെല്ലുവിളിയാണ്. നല്ല ഗോള്‍ക്കീപ്പറും ഭാവനാസമ്പന്നരായ മധ്യനിരയുമാണ് ടീമിന്റെ ശക്തി.