india

ബിഹാറില്‍ പുതിയ സര്‍ക്കാര്‍ വരും; വോട്ട് രേഖപ്പെടുത്തി ലാലു പ്രസാദ് യാദവ്, തേജസി കുടുംബവും

By webdesk18

November 06, 2025

പാട്‌ന: ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ആര്‍ജെഡി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ്, കുടുബാംഗങ്ങള്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.

വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച തോജസി യാദവ്, ‘ ബിഹാറില്‍ പുതിയ സര്‍ക്കാര്‍ വരും ‘ എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞു. ‘ മാറ്റം അനിവാര്യമാണ് ജനങ്ങള്‍ അതിനായി വോട്ട് ചെയ്യുന്നു.’ എന്നാണ് ലാലു പ്രസാദ് യാദവിന്റെ പ്രതികരണം. മുന്‍ മുഖ്യമന്ത്രി രാബ്‌റി ദേവിയും വോട്ട് ചെയ്തതിനുശേഷം മാധ്യമങ്ങളോട് സംസാരിച്ചു. ‘ എന്റെ മക്കള്‍ക്ക് ഞാന്‍ ആശംസകള്‍ നേരുന്നു.

ബിഹാറിലെ ജനങ്ങള്‍ വോട്ട് ചെയ്യാനുള്ള അവകാശം മറക്കരുത്. എല്ലാവരും ജനാധിപത്യത്തിനായി വോട്ട് ചെയ്യണം ‘ എന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. ബിഹാറില്‍ നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ വിവിധ മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുകയാണ്.