ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 1,73,790 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നത്. രാജ്യത്ത് ഇതുവരെ 2,77,29,247 പേര്‍ക്ക് കോവിഡ് ബാധിതരായി.22,28,724 സജീവ കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. 2,84,601 പേര്‍ രോഗമുക്തി നേടി. ഇന്നലെ 3617 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ആകെ കോവിഡ് മരണം 3,22,512 ആയി ഉയര്‍ന്നു.