മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ച വനിതസംഗമത്തിൽ വെച്ച് ജില്ല വനിത വിങ്ങിന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു. മുസ്ലിം വിദ്യാർഥി ഫെഡറേഷൻ കാസർകോട് ജില്ല മുൻ ജനറൽ സെക്രട്ടറി ഷരീഫ് പൊവ്വൽ മുഖ്യപ്രഭാഷണം നടത്തി.
സുബൈദ പി.കെ.സി അധ്യക്ഷയായിരുന്നു. കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ, ട്രഷറർ സുബൈർ കളത്തികണ്ടി, ഓർഗനൈസിങ് സെക്രട്ടറി നസീം പേരാമ്പ്ര, വൈസ് പ്രസിഡന്റുമാരായ അശ്റഫ് തൊടന്നൂർ, മുഹമ്മദ് ഷാഫി വേളം, ഹമീദ് അയനിക്കാട്, സെക്രട്ടറിമാരായ മുനീർ ഒഞ്ചിയം, മുഹമ്മദ് സിനാൻ കാസർകോട് ജില്ല പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വരം, പേരാമ്പ്ര മണ്ഡലം ജനറൽ സെക്രെട്ടറി റഷീദ് കുരിക്കൾകണ്ടി, ജില്ല പ്രവർത്തകസമിതി അംഗം ഹാഷിർ കഴുങ്ങിൽ, വനിതാ വിങ് ഭാരവാഹികളായ, മുഫ്സിന ഫാസിൻ തുടങ്ങിയവർ സംബന്ധിച്ചു.
കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് നേതൃത്വം നൽകി. ജില്ല വനിത വിങ് ഭാരവാഹികളായി പ്രസിഡന്റ് സുബൈദ പി.കെ.സി, ജനറൽ സെക്രട്ടറി ഷബാന ബഷീർ, ട്രഷറർ നസീമ നസീം, ഓർഗനൈസിങ് സെക്രട്ടറി തസ്ലീന സലീം എന്നിവരെയും വൈസ് പ്രസിഡന്റുമാരായി മുഫ്സിന ഫാസിൽ, സൽമ ജുനൈസ്, ഖൈറുന്നിസ റസാഖ്, വഹീദ ഹനീഫ്, സറീന ആർ.കെ എന്നിവരെയും സെക്രട്ടറിമാരായി ഫസീല റാഫി, ഹാജറ നിസാർ, ഫിദ ഷമീം, റമീന നാസർ, മെഹജൂബ സുഹൈർ എന്നിവരെയും തെരഞ്ഞെടുത്തു.