kerala

മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന് പുതിയ നേതൃത്വം

By webdesk14

June 04, 2023

മലപ്പുറം : മുസ്‌ലിം യൂത്ത് ലീഗിന്റെ സന്നദ്ധ സേവന വിഭാഗമായ വൈറ്റ് ഗാർഡിന് പുതിയ നേതൃത്വം. മലപ്പുറത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് സംസ്ഥാന ക്യാപ്റ്റനേയും വൈസ് ക്യാപ്റ്റൻമാരെയും പ്രഖ്യാപിച്ചത്. സംസ്ഥാന ക്യാപ്റ്റൻ മലപ്പുറം ജില്ലയിലെ സിറാജ് പറമ്പിൽ (തിരുന്നാവായ) ആണ്. കോഴിക്കോട് ജില്ലയിലെ ഷഫീഖ് കടമേരിയും കണ്ണൂർ ജില്ലയിലെ സഈദ് പന്നിയൂരും വൈസ് ക്യാപ്റ്റൻമാരുമാണ്.

കേരളത്തിൽ ശ്രദ്ധേയമായ സേവന പ്രവർത്തനങ്ങൾക്ക് നടത്തി വരുന്ന വൈറ്റ് ഗാർഡ് പുതിയ നേതൃത്വതിന്റെ കീഴിൽ നല്ല പ്രകടനം കാഴ്ചവെക്കുമെന്ന് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഫൈസൽ ബാഫഖി തങ്ങളാണ് വൈറ്റ് ഗാർഡ് സംസ്ഥാന കോർഡിനേറ്റർ.

നവീകരിച്ച ഭാഷ സ്മാരകത്തിൽ ചേർന്ന യോഗത്തിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ പി. ഇസ്മാഈല്‍, വൈസ് പ്രസിഡന്റ്‌മാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്റഫ് ഇടനീര്‍, കെ. എ മാഹിന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, ഗഫൂര്‍ കൊല്‍ക്കളത്തില്‍ ടി.പി.എം ജിഷാന്‍, പ്രസംഗിച്ചു.